കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സ ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സ ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ) അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ മ​നാ​മ സെ​ട്ര​ൽ ബ്രാ​ഞ്ചു​മാ​യി ചേ​ർ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മു​ന്നൂ​റി​ല​ധി​കം പേ​ർ ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ ക്യാ​മ്പി​ൽ തു​ട​ർ​ന്നു വ​രു​ന്ന പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ ഡോ​ക്ട​റു​ടെ സേ​വ​ന​വും സൗ​ജ​ന്യ​മാ​യി​രി​ക്കും. ഇ​ന്ത്യ​ൻ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി.​എ​ഫ് ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് ഷാ​ജി പു​തു​ക്കു​ടി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ പ്ര​കാ​ശ് സ്വാ​ഗ​ത​വും ഡോ. ​അ​മ​ർ​ജി​ത്ത് കൗ​ർ സ​ന്തു, ഡോ. ​ഗോ​പി​നാ​ഥ മേ​നേ​ൻ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സു​ജി​ത്ത് സോ​മ​ൻ (ട്ര​ഷ​റ​ർ), കെ.​പി.​എ​ഫ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ടി സ​ലീം, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ സ​ജ്ന ഷ​നൂ​ബ്, കി​ഷോ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. കെ.​പി.​എ​ഫ് ചാ​രി​റ്റി വി​ങ്, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബേ​ഴ്സ്, ലേ​ഡീ​സ് വി​ങ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ക്യാ​മ്പ് വി​ജ​യി​പ്പി​ച്ചു. കെ ​പി എ​ഫ് ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ സ​ജി​ത്ത് വെ​ള്ളി കു​ള​ങ്ങ​ര ന​ന്ദി അ​റി​യി​ച്ച ക്യാ​മ്പ് സം​ഗീ​ത റോ​ഷി​ൽ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Kozhikode District Immigration Forum organizes mega medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.