മനാമ: കോവിഡ് കാലത്ത് സഹായവുമായി ബഹ്റൈൻ പ്രതിഭ െഹൽപ്ലൈനും. കഴിഞ്ഞദിവസങ്ങളിൽ സംഘടനയുടെ പത്തോളം പ്രവർത്തകർ രക്തം ദാനം ചെയ്തു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽനിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രവർത്തകർ രക്തദാനം നടത്തിയത്. ഇതിന് പുറമെ, പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. ഹമദ് ടൗൺ, ഉം അൽ ഹസം, സൽമാബാദ്, മനാമ തുടങ്ങിയ സ്ഥലങ്ങളിലാണ് അർഹരായവർക്ക് സഹായം എത്തിച്ചുനൽകിയത്. തൊഴിൽ സ്ഥാപനങ്ങൾ അടച്ചതുമൂലം കഷ്ടപ്പെടുന്ന നിരവധിപേർക്ക് സംഘടനയുടെ സഹായം എത്തി. െഎ.സി.ആർ.എഫ്, ബഹ്റൈൻ കേരള സോഷ്യൽ ഫോറം എന്നിവയുമായി സഹകരിച്ചും പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.