മനാമ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ മലയാളി സംഘടനകളും സാമൂഹി ക പ്രവർത്തകരും മാസ്ക്കുകളും വ്യക്തി ശുചിത്വ സാമഗ്രികളും വിതരണം ചെയ്യാൻ രംഗത്തി റങ്ങി. ബഹ്റൈൻ കെ.എം.സി.സി വിവിധ ഭാഗങ്ങളിൽ ഫേസ് മാസ്ക് വിതരണം നടത്തി. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ആഷിഖ് മേഴത്തൂർ, കാസിം നൊച്ചാട്, ഇസ്ഹാഖ് കോറോത്ത്, അശ്കർ വടകര, സമീർ, നൗഷാദ് ചെറുവണ്ണൂർ, മൊയ്ദീൻ പേരാമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട് ജില്ല കമ്മിറ്റി, പാലക്കാട് ജില്ല കമ്മിറ്റി, സിത്ര ഏരിയ കമ്മിറ്റി എന്നിവരും മാസ്ക് വിതരണം നടത്തി.
സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മാസ്ക്കുകൾ വിതരണം ചെയ്തു. നാട്ടിൽ നിന്ന് എത്തിയവർ മുഖേനയും മറ്റ് സ്ഥലങ്ങളിൽനിന്ന് സംഘടിപ്പിച്ച 7000ത്തോളം മാസ്ക്കുകളാണ് വിതരണം ചെയ്തത്. സാമൂഹിക പ്രവർത്തകൻ രാമത്ത് ഹരിദാസിെൻറ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് വ്യക്തി ശുചിത്വ സാമഗ്രികൾ വിതരണം ചെയ്തു. റിഫ ഗൾഫ് റൂഫ് കമ്പനിയിലെ തൊഴിലാളികൾക്കാണ് സാമഗ്രികൾ നൽകിയത്. രജീഷ് പി.എം, ശ്രീജൻ ടി.സി, രാജേഷ്, രാജീവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.