കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂബ്ലിയിലുള്ള അൽ മക്കീന ലേബർ ക്യാമ്പിൽ 76ാ മത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കെ.പി.എ സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടി വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ജിബി ജോൺ വർഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെ. പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഏരിയ കോഓഡിനേറ്റർ റെജിമോൻ ബേബി കുട്ടി, ഏരിയ വൈസ് പ്രസിഡന്റ് ടിറ്റോ ജോൺസൺ എന്നിവർ ആശംസകളും ഏരിയ ട്രഷറർ സന്തോഷ് കുമാർ നന്ദിയും അറിയിച്ചു .
തുടർന്ന് ലേബർ ക്യാമ്പിലെ അംഗങ്ങൾക്ക് മധുരവും ഭക്ഷണപ്പൊതിയും വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ കിഷോർ കുമാർ, ബിജു ആർ പിള്ള, രഞ്ജിത് ആർ. പിള്ള എന്നിവരും ജില്ല കമ്മിറ്റി അംഗങ്ങളായ അനൂപ് യു.എസ്, സുബാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.