കെ.പി.എ സ്വാതന്ത്ര്യദിനാഘോഷം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ദേശീയ പതാക ഉയർത്തി.
വൈകീട്ട് കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും ചിൽഡ്രൻസ് പാർലമെന്റിന്റെയും നേതൃത്വത്തിൽ കെ.പി.എ ഹാളിൽ നടന്ന വിപുലമായ ആഘോഷം സംഘടിപ്പിച്ചിരുന്നു.
സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുത്തു. ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, ചിൽഡ്രൻസ് പാർലമെന്റ് സ്പീക്കർ റെമിഷ പി. ലാൽ, സിംഫണി കൺവീനർ സ്മിതീഷ്, ഡാൻസ് കൺവീനർ ബിജു ആർ. പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് കോ-ഓർഡിനേറ്റർ ജോസ് മങ്ങാട് നന്ദി അറിയിച്ചു.
സിംഫണി സിംഗേഴ്സ് കോഓഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ, റാഫി പരവൂർ, അജിത് പി, ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ ദേവിക അനിൽ, അമൃതശ്രീ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.