മനാമ: കെ.പി.എയുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ ഹാളിൽ നടന്നു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ ഹിദ്ദ് ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡൻറ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. സമ്മേളനത്തിെൻറ ആദ്യഘട്ടമായ കൾച്ചറൽ മീറ്റ് പ്രവാസി ലീഗൽ ഫോറം ബഹ്റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ ജവാദ് മുക്കം, കെ.പി.എ വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിന് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം അനൂബ് തങ്കച്ചൻ നന്ദിയും പറഞ്ഞു.
സമ്മേളനത്തിലെ രണ്ടാമത്തെ ഘട്ടമായ സംഘടന മീറ്റിൽ ഏരിയ പ്രസിഡൻറ് മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടന പ്രഭാഷണവും കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും നടത്തി. ഏരിയ കോഓഡിനേറ്റർമാരായ അനൂബ് തങ്കച്ചൻ, റോജി ജോൺ, ഏരിയ വൈസ് പ്രസിഡൻറ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സജി കുളത്തിങ്കര സ്വാഗതവും ഏരിയ ട്രഷർ സ്മിതേഷ് ഗോപിനാഥ് നന്ദിയും പറഞ്ഞു.
മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ പ്രിവിലേജ് കാർഡ് വിതരണം, കെ.പി.എ ടീഷർട്ട് വിതരണം, മെംബർഷിപ് രജിസ്ട്രേഷൻ, നോർക്ക ഐ.ഡി രജിസ്ട്രേഷൻ എന്നിവയെല്ലാം സമ്മേളനത്തിൽ നടന്നു. ഏരിയ ജോ. സെക്രട്ടറി ജ്യോതിഷ് കുമാർ, മറ്റ് അംഗങ്ങൾ ആയ ബ്രൈറ്റ്, സതീഷ്, ജിഷ്ണു എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.