കൊല്ലം രൂപത ബിഷപ്പിന് കൊല്ലം പ്രവാസി അസോസിയേഷൻ നൽകിയ സ്വീകരണത്തിൽനിന്ന്
,മനാമ: ബഹ്റൈനിൽ എത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ആദരണീയനായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിക്ക് കൊല്ലം പ്രവാസി അസോസിയേഷനും, കേരള കാത്തലിക് അസോസിയേഷനും ചേർന്ന് പൗരസ്വീകരണം നൽകി.
കെ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെ.പി.എ വൈസ് പ്രസിഡന്റ് കൊയ്വിള മുഹമ്മദ് കുഞ്ഞ് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിക്ക് കെ.പി.എയുടെ ഉപഹാരം നൽകി ആദരിച്ചു.
കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, കെ.പി.എ രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും ആയ പ്രിൻസ് നടരാജൻ, കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ.സി.എ സ്പോൺസർഷിപ് ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ കോർ കമ്മിറ്റി ചെയർമാൻ അരുൾ ദാസ് തോമസ്, കെ.പി.എ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ കെ.പി.എയുടെ വിളക്കുമരം സുവനീറും ആപ്പിൾ തങ്കശ്ശേരി താൻ വരച്ച പിതാവിന്റെ ചിത്രവും ബിഷപ്പിനു കൈമാറി. രക്ഷാധികാരികളായ ബിനോജ് മാത്യു, ചന്ദ്ര ബോസ്, സെൻട്രൽ കമ്മിറ്റി, ജില്ല കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൃഷ്ടി കലാകാരന്മാരുടെ കലാപരിപാടികളും
അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.