കെ.എം.സി.സി മൂന്നാമത് സോക്കര്‍ ലീഗിന്​ നാളെ തുടക്കമാകും

മനാമ: കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് സോക്കര്‍ ലീഗ് മത്സരങ്ങള്‍ മേയ്​ 4, 5,6,7, 13 തിയതികളിലായി നടക്കുമെന്ന്​ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഞ്ച് അല്‍ അഹ് ലി സ്​റ്റേഡിയത്തില്‍  രാത്രി എട്ടു മണിക്കാണ്​ മത്സരങ്ങള്‍ നടക്കുക.
കെ.എം.സി.സിയുടെ ഒമ്പത് ജില്ല, ഏരിയ കമ്മിറ്റികളും  മൂന്നു ഗസ്​റ്റ്​ ടീമുകളും അടക്കം 12 ടീമുകളാണ് ബൂട്ടണിയുന്നത്. ഐഡിയ മാര്‍ട്ട് ഗ്രൂപ്പ് ട്രോഫിക്കും റോയല്‍ഫോഡ്​ റണ്ണേഴ്‌സ് അപ്പിനും വേണ്ടിയാണ് ഈ വര്‍ഷത്തെ മത്സരം. രണ്ടു വര്‍ഷമായി നടന്നുവരുന്ന സോക്കര്‍ ലീഗില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്. മത്സരങ്ങള്‍ മേയ്​ നാലിന് വൈകിട്ട് 7.30ന് ടീമുകളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്​റ്റോടെയാണ്​ ആരംഭിക്കുക. ബഹ്‌റൈനിലെ പ്രമുഖ വ്യക്തികൾ  ചടങ്ങില്‍ പങ്കെടുക്കും. മേയ് 13നാണ്​ ഫൈനൽ. 

നിസാര്‍ ഉസ്മാന്‍ ചെയര്‍മാനും മൊയ്തീന്‍കുട്ടി കൊണ്ടോട്ടി ജനറല്‍ കണ്‍വീനറും അശ്‌റഫ് കക്കണ്ടി ചീഫ് കോ ഓഡിനേറ്ററുമായ കമ്മിറ്റിയാണ്​ നേതൃത്വം നൽകുന്നത്​. പി.വി.മന്‍സൂര്‍, ടി.പി.നൗഷാദ്, ഷാജഹാന്‍ ഹമദ് ടൗണ്‍, ഫൈസല്‍ കണ്ടിത്താഴ, ശിഹാബ് പ്ലസ്,ഇഖ്ബാല്‍ താനൂര്‍, സലാം മമ്പാട്ടുമൂല, യസീദ് മലയമ്മ, അഷ്‌കര്‍ വടകര, അഹ്​മദ് കണ്ണൂര്‍, അഫ്‌സല്‍ മലപ്പുറം, ഖാദര്‍ മൂല, റഫീഖ് കാസർകോഡ്, സമീര്‍ എന്നിവർ ഭാരവാഹികളാണ്​.

വിവരങ്ങള്‍ക്ക് 33453535, 3622399, 39835230 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ നിസാര്‍ ഉസ്മാന്‍, മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, അഷ്‌റഫ് കക്കണ്ടി, ഗഫൂര്‍ കൈപ്പമംഗലം. പി.വി.മന്‍സൂര്‍,ഷാഫി പാറക്കട്ട, ഫൈസല്‍ ഗലാലി, ഷാജഹാന്‍ ഹമദ്ടൗണ്‍, അഷ്‌കര്‍ വടകര, സലാം മമ്പാട്ടുമൂല, എ.പി.ഫൈസല്‍ വില്യാപ്പള്ളി, തേവലക്കര ബാദുഷസ, അഷ്‌റഫ്, നാസര്‍ (ഇരുവരും ഐഡിയ മാര്‍ട്ട്), ശിഹാബ് പ്ലസ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - kmcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.