മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ കമ്മിറ്റി ത്രൈമാസ കാമ്പയിൻ ഉദ്ഘാടന പരിപാടിയും സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
ഈസ്റ്റ് റിഫ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ആശംസ നേർന്നു. കുട്ടൂസ മുണ്ടേരി മീലാദ് സന്ദേശം നൽകി. കീഴെടത്ത് ഇബ്രാഹിം ഹാജി, ഫൈസൽ പൂക്കോയ തങ്ങൾ താനൂർ, സ്വാഗത സംഘം ചെയർമാൻ എൻ. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
പുതുതായി രൂപവത്കരിച്ച വനിത വിങ് ഭാരവാഹികളെ പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രഖ്യാപിച്ചു. പ്രസിഡന്റായി ഡോ. നസീഹ ഇസ്മായിൽ, ജനറൽ സെക്രട്ടറിയായി ജസ്ന സുഹൈൽ, ട്രഷററായി സഹല മുസ്തഫ,
ഓർഗനൈസിങ് സെക്രട്ടറിയായി നസീറ മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായി സാഹിദ റഹ്മാൻ, റിഷാന ഷക്കീർ, ജോ. സെക്രട്ടറിമാരായി ശബാന ബഷീർ, ഹസ്ന സജീർ എന്നിവരെ തെരഞ്ഞെടുത്തു.
കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് സെക്രട്ടറി ഒ.കെ. കാസിം, മുസ്തഫ ഹൂറ, ഷാഫി പാറക്കട്ടെ, റഫീഖ് തോട്ടക്കര, എം.എ റഹ്മാൻ, അസ്ലം വടകര, ഷാജഹാൻ കൊടുവള്ളി, സഹൽ തൊടുപുഴ, റഷീദ് ആറ്റൂർ, ഇ.എം. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ ടി.ടി. അഷ്റഫ് സ്വാഗതവും എം.വി. ഷമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.