ഷുക്കൂർ തയ്യിൽ
മനാമ: കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്റർ സെക്രട്ടറിയും ബഹ്റൈൻ പ്രവാസിയുമായ ഷുക്കൂർ തയ്യിലിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ഷുക്കൂർ തയ്യിൽ കാരുണ്യ പ്രവർത്തന മേഖലയിലെ നിസ്വാർഥ സേവകനായിരുന്നുവെന്ന് കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര അഭിപ്രായപ്പെട്ടു. മനാമ കെ.എം.സി.സി ഹാളിൽ കെ.എം.സി.സി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി ബഹ്റൈൻ സി.എച്ച് സെന്റർ മുഖ്യ രക്ഷാധികാരി എസ്.വി. ജലീൽ, ട്രഷറർ കുട്ടൂസ മുണ്ടേരി, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതാഴ, കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളി, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം പൂനത്ത്, ജനറൽ സെക്രട്ടറി റസാഖ് കായണ്ണ, ബഷീർ കിനാലൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.