ശിഹാബ് ചാപ്പനങ്ങാടി, ഷമീർ പൊന്മള, അഹമ്മദ് കുട്ടി പാറകാടൻ, മുഹമ്മദ് ബഷീർ ഇരിമ്പിളിയം
മനാമ: ബഹ്റൈൻ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുവേണ്ടി മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിൽ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. മനാമ കെ.എം.സി.സി ഓഫിസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ 12 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ശിഹാബ് ചാപ്പനങ്ങാടി പ്രസിഡന്റ് ആയും ഷമീർ പൊന്മള ജനറൽ സെക്രട്ടറി ആയും അഹമ്മദ് കുട്ടി പാറക്കാടൻ ട്രഷറർ ആയും മുഹമ്മദ് ബഷീർ ഇരിമ്പിളിയം ഓർഗനൈസിങ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഹംസ പുലിയാമ്പറ്റ, മുസ്തഫ കോട്ടൂർ, മുനീർ ഒറവക്കോട്ടിൽ, അനീസ് പട്ടതൊടി എന്നിവരെ വൈസ് പ്രസിഡന്റുമാരായും, റസാക്ക് കളത്തിങ്ങൽ, ഉസ്മാൻ കാടാമ്പുഴ, ശിഹാബ് പൊന്മള, ഫസീഹ് കഞ്ഞിപ്പുര എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. റിയാസ് വി.കെ, മൊയ്തീൻ മലപ്പുറം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഫി കോട്ടക്കൽ അധ്യക്ഷനായ സംഗമം കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ ഉദ്ഘാടനം ചെയ്തു. മുഹറഖ് ഏരിയ കമ്മിറ്റി പ്രസിഡന്റ് അബൂ യൂസുഫ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈതമണ്ണ, ഉമ്മർ മലപ്പുറം, ഷഫീക് മുഹറഖ്, ശിഹാബ് പൊന്നാനി എന്നിവർ ആശംസകൾ നേർന്നു. സലാം ഫൈസി പൊന്മള ഖിറാഅത്ത് നിർവഹിച്ച ചടങ്ങിന് അഹമ്മദ് കുട്ടി പറകാടൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.