ശ്രീഭവാനി വിവേക്, മുഹമ്മദ് നാസിഹ് നൂറുദ്ദീന്‍, ശറഫുദ്ദീന്‍ കടവന്‍
മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രബന്ധ രചന മത്സര വിജയികളെ ആക്ടിങ് പ്രസിഡൻറ് ഗഫൂര്‍ കൈപ്പമംഗലവും ചിത്രരചന മത്സര വിജയികളെ ആക്ടിങ് ജനറല്‍ സെക്രട്ടറി പി.വി. മുസ്തഫയും പ്രഖ്യാപിച്ചു.
'സ്വാതന്ത്ര്യത്തിെൻറ 75 വര്‍ഷങ്ങള്‍' എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചന മത്സരത്തില്‍ ശറഫുദ്ദീന്‍ കടവന്‍ ഒന്നാം സ്ഥാനവും ബിജി തോമസ് രണ്ടാം സ്ഥാനവും ഖൈറുന്നീസ റസാഖ് മൂന്നാം സ്ഥാനവും നേടി. വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ശ്രീഭവാനി വിവേക് ഒന്നാം സ്ഥാനവും പാർഥി ജെയ്ന്‍ രണ്ടാം സ്ഥാനവും അമീന റെന കരുവന്തൊടികയില് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് നാസിഹ് നൂറുദ്ദീന്‍ ഒന്നാം സ്ഥാനവും ഷാന ഫാത്തിമ, നൈമ നിഷാദ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.