പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,
എം.എ. യൂസുഫലി, പി.കെ. കുഞ്ഞാലിക്കുട്ടി
മനാമ: കെ.എം.സി.സി ബഹ്റൈൻ 45ാം വാർഷികം വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ എം.എ. യൂസുഫലി വിശിഷ്ടാതിഥിയായിരിക്കും. കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഗെസ്റ്റ് ഓഫ് ഹോണർ ആയിരിക്കും.
കെ.എം.സി.സി ബഹ്റൈൻ ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
45ാം വാർഷികത്തോടനുബന്ധിച്ച് സ്പന്ദൻ 2K23 എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയും മ്യൂസിക്കൽ ആൻഡ് കോമഡി നൈറ്റും തുടർന്ന് അരങ്ങേറും. പ്രവേശനം സൗജന്യമാണ്. നടൻ മനോജ് കെ. ജയൻ, ഹരീഷ് കണാരൻ, മാപ്പിളപ്പാട്ട് ഗായകരായ ശരീഫ് കണ്ണൂർ, സജീർ കൊപ്പം, സജില സലിം എന്നിവരും പ്രമുഖ മിമിക്രി താരങ്ങളും സംഗീതനിശയിൽ പങ്കെടുക്കും. ഗൾഫിൽ വ്യത്യസ്ത മേഖലകളിൽ സംഭാവനകളർപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. ഡോ. അബ്ദുൽ ഹായ് അൽ അവാദി (ചെയർമാൻ, ബഹ്റൈൻ ഫാർമസി ആൻഡ് എക്സ് അണ്ടർ സെക്രട്ടറി ഓഫ് മിനിസ്ട്രി ഓഫ് ഹെൽത്ത്)ക്ക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് സമ്മാനിക്കും. ഡോ. എം.പി. ഹസൻ കുഞ്ഞിന് (ചെയർമാൻ ആൻഡ് സി.ഇ.ഒ മെഡ് ഡെക് കോർപറേഷൻ ഖത്തർ) ബിസിനസ് എക്സലൻസ് അവാർഡും കെ.ജി. ബാബുരാജിന് (ചെയർമാൻ ആൻഡ് ജനറൽ മാനേജർ അറ്റ് ബി.കെ.ജി ഹോൾഡിങ് ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ്) കർമശ്രേഷ്ഠ അവാർഡും അബ്ദുൽ മജീദ് തെരുവത്തിന് (മാനേജിങ് ഡയറക്ടർ ഓഫ് ജമാൽ ഷുവൈത്തർ സ്വീറ്റ് ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ മിയർ ഫാക്ടറി ഫോർ ഫുഡ്സ്) ഹ്യുമാനിറ്റേറിയൻ അവാർഡും സമ്മാനിക്കും.
എം.എം.എസ് ഇബ്രാഹിമിന് (മാനേജിങ് ഡയറക്ടർ എം.എം.എസ്.ഇ ജനറൽ ട്രേഡിങ്) ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെൻറ് അവാർഡും കെ.പി. മുഹമ്മദ് പേരോടിന് (കെ.പി ഗ്രൂപ് മാനേജിങ് ഡയറക്ടർ, യു.എ.ഇ) യൂത്ത് ഐക്കൺ അവാർഡും നൽകും. വാർത്തസമ്മേളനത്തിൽ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വർക്കിങ് ചെയർമാൻ ഗഫൂർ കൈപ്പമംഗലം, ഓർഗ. സെക്രട്ടറി മുസ്തഫ കെ.പി, കുട്ടൂസ മുണ്ടേരി (സീനിയർ വൈസ് പ്രസിഡന്റ്), കെ.കെ.സി മുനീർ (മീഡിയ കൺവീനർ), റഹീം ആതവനാട് (പ്രോഗ്രാം ഡയറക്ടർ), സ്റ്റേറ്റ് ഭാരവാഹികളായ ശംസുദ്ദീൻ വെള്ളികുളങ്ങര, അസ്ലം വടകര, സലീം തളങ്കര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.