മനാമ: പ്രവാസലോകത്ത് കെ.എം.സി.സി ചെയ്യുന്ന സേവനങ്ങൾ ഏറെ മഹത്തരവും മാതൃകാപരവുമാണെന്ന് കൊല്ലം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ പറഞ്ഞു. മഹാത്മാഗാന്ധിയെ തമസ്കരിക്കാൻ ശ്രമങ്ങൾ നടക്കുന്ന വർത്തമാന ഇന്ത്യയിൽ മതേതര ആദർശങ്ങളിൽ ഉറച്ചുനിന്ന് സാമൂഹിക ജീവകാരുണ്യ രംഗത്ത് കെ.എം.സി.സി പോലുള്ള സംഘടനകൾ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം നൽകുന്നതിൽ ഏറെ സന്തോഷമുണ്ട്.
മഹത്തായ ഇത്തരം ഐക്യപ്പെടലും സാഹോദര്യവുമാണ് ഗാന്ധി ആദർശങ്ങളെ എക്കാലത്തും പ്രസക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനാമ കെ.എം.സി.സി ആസ്ഥാനത്ത് സൗത്ത് സോൺ കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ ഉപഹാരം നൽകി. ആക്ടിങ് പ്രസിഡന്റ് നവാസ് കുണ്ടറ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഗഫൂർ കൈപ്പമംഗലം, കെ.പി. മുസ്തഫ, ഒ.കെ. കാസിം, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സലിം തളങ്കര, പത്തനംതിട്ട പ്രവാസി അസോസിയേഷൻ നേതാക്കളായ വിഷ്ണു കോന്നി, മോനി ഒടിക്കണ്ടത്തിൽ, അജിത്ത് എന്നിവർ സംസാരിച്ചു. സൗത്ത് സോൺ ഭാരവാഹികളായ ഫിറോസ് പന്തളം, ഉമ്മർ പാനായിക്കുളം, ഇബ്രാഹിം എരുമേലി, അൻസിഫ് കൊടുങ്ങല്ലൂർ, അനീഷ് കൊല്ലം, സൈഫുദ്ദീൻ കടക്കൽ, ഖലീൽ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.