കിങ് ഹമദ് ഹൈവേ വികസനം പുരോഗമിക്കുന്നു
മനാമ: കിങ് ഹമദ് ഹൈവേ വികസനം അന്തിമ ഘട്ടത്തിലാണെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. റോഡ് 96 സിഗ്നല്‍ മുതല്‍ അസ്കര്‍ സിഗ്നല്‍ വരെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇരു ഭാഗത്തും ഓരോ ലൈനുകള്‍ വര്‍ധിപ്പിച്ച് മൂന്നു ലൈനുകള്‍ വീതമാക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വാരാന്ത്യ അവധി ദിനങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും.
കെ.സി.സി എൻജിനീയറിങ് ആൻഡ് കോണ്‍ട്രാക്റ്റിങ് കമ്പനി, നാസ് കോണ്‍ട്രാക്റ്റിങ് കമ്പനി എന്നിവയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. പദ്ധതിക്ക് മൊത്തം 9.22 ദശലക്ഷം ദീനാര്‍ ചെലവുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.