രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മാർപാപ്പ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്ത്
മനാമ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാർപാപ്പ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്തിന് (ലിയോ പതിനാലാമൻ) അഭിനന്ദന സന്ദേശമയച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. കർത്തവ്യങ്ങളിൽ വിജയം ആശംസിച്ച ഹമദ് രാജാവ് മതാന്തര, സാംസ്കാരിക സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മനുഷ്യ സാഹോദര്യവും സഹിഷ്ണുതയും വളർത്തുന്നതിലും ജനങ്ങളുടെ സഹവർത്തിത്വം വളർത്തുന്നതിലുമുള്ള വത്തിക്കാന്റെ പങ്കിനെയും പ്രശംസിച്ചു.
സ്നേഹം, ഐക്യം, സമാധാനം, ആഗോള സ്ഥിരത എന്നിവയെ പിന്തുണച്ച് വത്തിക്കാനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്റൈന്റെ താൽപര്യത്തെയും ഹമദ് രാജാവ് സന്ദേശത്തിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.