മനാമ: കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക കരാറില്‍ കഴിഞ്ഞ ദിവസം അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റി ഒപ്പുവെച്ചു. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി നുഐമിയും ബഹ്‌റൈനിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മലിക് അൽ ശൈഖും ഉയര്‍ന്ന വ്യക്തിത്വങ്ങളും ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
സൗദി ഡെവലപ്മെൻറ് ഫണ്ടുപയോഗിച്ചാണ് ഇതിെൻറ നിര്‍മാണം നടത്തുക. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ സ്ഥാനരോഹണത്തിെൻറ മൂന്നാം വാര്‍ഷിക ദിനം, ബഹ്റൈെൻറ 46 ാമത് ദേശീയ ദിനം, 18 ാമത് സ്ഥാനാരോഹണ ദിനം എന്നിവയോടനുബന്ധിച്ച് ഇത്തരമൊരു കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന ് അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് ബിന്‍ അബ്ദുറഹ്മാൻ അല്‍ഊഹ്‌ലി വ്യക്തമാക്കി.
കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി നിര്‍മാണത്തിന് ഉടൻ തുടക്കമിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.