ഖതീഫ്: കോവിഡ്-19 നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഖതീഫിൽ കർശന പരിശോധനകളും നിയന്ത് രണങ്ങളും തുടരുന്നു. ആരോഗ്യ നിർദേശങ്ങൾ പാലിക്കാത്ത രണ്ട് ലോൺട്രികൾ അടപ്പിച്ചു. കഴിഞ്ഞ ആഴ്ചയിൽ അനാരോഗ്യകരമായ സ്ഥിതിയിൽ പ്രവർത്തിക്കുന്ന നിരവധി ബഖാലകൾ അടപ്പിച്ചിരുന്നു.
അനധികൃത വിൽപന നടത്തിയ 1788 കിലോ കോഴിയിറച്ചി നശിപ്പിച്ചു. കമ്പനിയുടെ പേര്, എവിടെ നിർമിച്ചു, കാലാവധി തുടങ്ങിയവ രേഖപ്പെടുത്താത്ത മാംസ പാക്കറ്റുകൾ വിൽപനക്കുവെക്കുന്നത് ശിക്ഷാർഹമാണ്.
ആരോഗ്യമന്ത്രാലയത്തിെൻറ നിയമങ്ങൾ അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കനത്ത ശിക്ഷനടപടികൾ സ്വീകരിക്കും. താറൂത്ത്, അനക്, അവാമിയ തുടങ്ങിയ നഗരങ്ങളിലെ റോഡുകളും മറ്റു പൊതുവിടങ്ങളും ആധുനിക യന്ത്ര സജ്ജീകരണങ്ങൾ കൊണ്ട് അണുവിമുക്തമാക്കി. കർഫ്യൂ സമയത്താണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സമൂഹത്തിെൻറ ആരോഗ്യപ്രവർത്തനങ്ങൾക്ക് അതീവ പ്രാധാന്യമാണ് ഖതീഫ് മുനിസിപ്പാലിറ്റി നൽകുന്നത്. അതിനായി അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഖതീഫ് ഗവർണറേറ്റ് മേയർ മുഹമ്മദ് അൽഹുസൈനി പറഞ്ഞു.
32ഓളം തൊഴിലാളികളും നാല് ടാങ്കുകളും എട്ട് സ്പ്രേ മെഷീൻ വാഹനങ്ങളും ആറ് നിരീക്ഷകരും അടങ്ങിയ ദൗത്യസംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിെൻറ ഫലമായി ഖതീഫ് മേഖലയിൽ രോഗവ്യാപനത്തിൽ വലിയതോതിൽ കുറവ് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.