കെ.ജി. ബാബുരാജൻ
മനാമ: ഏഷ്യ വൺ മാഗസിെൻറ േഗ്ലാബൽ ഇന്ത്യൻ ഒാഫ് ദി ഇയർ പുരസ്കാരത്തിന് പ്രമുഖ പ്രവാസി വ്യവസായി കെ.ജി. ബാബുരാജനെ തെരഞ്ഞെടുത്തു.എൻജിനീയറിങ് രംഗത്ത് നാലു ദശാബ്ദത്തോളം നീണ്ട അനുഭവസമ്പത്തുള്ള കെ.ജി. ബാബുരാജെൻറ വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് 2020-21 വർഷത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
എൻജിനീയറിങ് മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അക്രഡിറ്റേഷൻ നൽകുന്ന അമേരിക്ക ആസ്ഥാനമായ ഇൻറർനാഷനൽ അക്രഡിറ്റേഷൻ സർവിസസിൽ അംഗമായ ഏക ഇന്ത്യക്കാരനാണ് ഇദ്ദേഹം. കേന്ദ്ര സർക്കാറിെൻറ ഇൗ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡും ബി.കെ.ജി ഹോൾഡിങ് മാനേജിങ് ഡയറക്ടറായ കെ.ജി. ബാബുരാജനെ തേടി എത്തിയിരുന്നു. ബഹ്റൈെൻറ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ തേൻറതായ സംഭാവനകൾ നൽകി വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് അർഹതക്കുള്ള അംഗീകാരമായി േഗ്ലാബൽ ഇന്ത്യൻ ഒാഫ് ദി ഇയർ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.