മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന രുചിമേളക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും സെലിബ്രിറ്റികളുമടക്കം പ്രദർശനം കാണാനെത്തുമെന്നും പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. വിവിധ ഭക്ഷണ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന മുപ്പതോളം സ്റ്റാളുകളുണ്ടാകുമെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.
വെള്ളിയാഴ്ച രണ്ടു മുതൽ നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജിഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് മഹാ രുചിമേള കൺവീനർ എൽദോ പൗലോസിനെ 39545643 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വർഗീസ് ജോർജ് ജനറൽ കൺവീനറായ സംഘാടക സമിതിയാണ് ഈ വർഷത്തെ സമാജം ഓണാഘോഷമായ ശ്രാവണം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.