???? ???? ????? ??????? ??????????? ???????????? ???????????????

കേരളത്തിൽ ‘എൻ.ആർ.​െഎ കോളജും നിർമ്മാണ കമ്പനിയും വേണം’

മനാമ: എൻ.ആർ.​െഎ കോളജിനും എൻ.ആർ.​െഎ നിർമ്മാണ കമ്പനിക്കും വേണ്ടി വാദിച്ച്​ ലോക കേരള സഭയിൽ ബഹ്​റൈൻ ​പ്രതിനിധികൾ. ഇതിനൊപ്പം പ്രവാസികൾക്കായുള്ള വിവിധ വിഷയങ്ങളിൽ അനുകൂല നിലപാടുകൾ വേണം. പ്രസംഗങ്ങളല്ല ആവശ്യം പ്രാവർത്തികമാക ്കുന്ന പദ്ധതികളാകണമെന്നുമുള്ള ബഹ്​റൈൻ പ്രതിനിധികളുടെ ആവശ്യത്തെ കയ്യടികളോടെയാണ്​ സദസ്​ വരവേറ്റതെന്നും ബഹ ്​റൈനിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു.

ആവശ്യങ്ങളിൽ അനുകൂലമായി നിലപാട്​ സ്വീകരിക്കാമെന്ന്​ ഗവൺമ​​െൻറി​​ ​െൻറ ഉറപ്പ്​ ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രവാസികളെ മക്കളുടെ തുടർ വിദ്യാഭ്യാസ വിഷയം സമ്മേളനത്തിൽ ബഹ്​റൈ ൻ പ്രതിനിധിയും പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ ഉന്നയിച്ചു. പത്താം ക്ലാസ്​, പ്ലസ്​ ടു എന്നിവ കഴിഞ്ഞ്​ നാട ്ടിൽ എത്തുന്ന പ്രവാസികളുടെ കുട്ടികൾക്ക്​ തുടർപഠനം കനത്ത വെല്ലുവിളിയായി മാറുന്നുണ്ട്​.

പ്രവേശന പരീക്ഷകൾ ക്ക്​ കൃത്യമായി തയ്യാറെടുക്കാൻ ഗൾഫ്​ മേഖലയിലെ കുട്ടികൾക്ക്​ പലപ്പോഴും സാഹചര്യങ്ങൾമൂലം കഴിയാറില്ല. പലരും നാട്ടിൽ വന്ന്​ ​പ്രൊഫഷണൽ കോഴ്​സുകൾക്ക്​ പ്രവേശനം ലഭിക്കാനായി നെ​േട്ടാട്ടമോടുന്ന അവസ്ഥയുണ്ട്​. മാനേജ്​മ​​െൻറ്​ സ്ഥാപനങ്ങളിൽ എൻ.ആർ.​െഎ സീറ്റുകൾക്ക്​ ഇൗടാക്കുന്നത്​ ഉയർന്ന തുകയുമാണ്​. അതിനാൽ പ്രവാസി വിദ്യാർഥികൾക്ക്​ പഠിക്കാൻ ഒരു കോളജ്​ അനുവദിക്കണമെന്ന്​ സുബൈർ കണ്ണൂർ ചർച്ചയിൽ പ​െങ്കട​ുത്തുക്കൊണ്ട്​ ആവശ്യപ്പെട്ടു. പഞ്ചാബ്​ പ്രവാസി കമ്മീഷ​​​െൻറ നേതൃത്വത്തിൽ എൻ.ആർ.​െഎ കോളജ്​ സ്ഥാപിച്ചിട്ടുണ്ട്​. കേരള ഗവൺമ​​െൻറും നോർക്കയും ഇതിനായി സഹകരിച്ച്​ നടപടികൾ സ്വീകരിച്ചാൽ പ്രവാസികൾക്ക്​ അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ്​ മേഖലയിൽ നിന്ന്​ നാട്ടിലേക്ക്​ ഒഴുകുന്ന നൂറുകണക്കിന്​പേർ ഇന്ന്​ തൊഴിലില്ലായ്​മ നേരിടുകയാണെന്ന്​ സി.വി.നാരായണൻ ചൂണ്ടിക്കാട്ടി.

മലയാളി പലിശസംഘങ്ങൾക്കെതിരെ സമ്മേളനത്തിൽ രോഷമുയർന്നു
മനാമ: മലയാളി പ്രവാസികൾക്ക്​​ പലിശക്ക്​ പണം നൽകിയശേഷം മാസഗഡുക്കൾ മുടങ്ങിയാൽ പീഡനം നടത്തുന്ന മലയാളികളായ കൊള്ളപ്പലിശക്കാർക്കെതിരെ ലോക കേരള സഭയിൽ രോഷമുയർന്നു. ബഹ്​റൈൻ ​പ്രതിനിധികൾ ഇൗ വിഷയം സഭയിൽ ഉന്നയിക്കുകയും ബഹ്​റൈനിലെ കൊള്ളപ്പലിശക്കാരായ മലയാളി പലിശക്കാരുടെ ക്രൂരതകൾ എണ്ണിയെണ്ണിപ്പറയുകയും ചെയ്​തു. സാമ്പത്തിക ആവശ്യങ്ങൾ ഉള്ളവർക്ക്​ പണം വൻ പലിശക്ക്​ നൽകുകയും വർഷങ്ങളോളം പലിശ ഇനത്തിൽ മാത്രം ഭീമമായ തുക പിരിച്ചെടുത്തിട്ടും തൃപ്​തിയാകാത്ത പലിശക്കാരെ ഭയന്ന്​ നിരവധിപേർ ആത്​മഹത്യ ചെയ്​ത സംഭവങ്ങൾ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പാസ്​പോർട്ട​ും അതിനുപുറമെ, വിദേശത്തെയ​ും നാട്ടിലെയ​ും ചെക്ക്​ ലീഫുകളും പണയം വാങ്ങി നിരവധി ഉടമ്പടികളും ഉണ്ടാക്കിയാണ്​ പലരും പണം നൽകുന്നത്​.

ഇരക്ക്​ യാതൊരുതരത്തിലും രക്ഷപ്പെടാൻ കഴിയാത്ത പഴുതുകൾ അടച്ചാണ്​ പലിശലോബിയുടെ പ്രവർത്തനം. ഇത്തരം പലിശലോബിക്കെതിരെ പരാതി ഉണ്ടായാൽ കൃത്യമായി നാട്ടിൽ നിന്നും അന്വേഷണം ഉണ്ടാകുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്ക​ുകയും വേണമെന്നും പ്രതിനിധികൾ ആവശ്യമുയർത്തിയപ്പോൾ ലോകകേരള സഭ ഇക്കാര്യവും പരിഗണിക്കാമെന്ന അഭിപ്രായത്തിൽ എത്തിച്ചേർന്നു. മന്ത്രിമാരും എം.എൽ.എ മാരും ഉൾപ്പെടെയുള്ള ഗവൺമ​െൻറ്​ പ്രതിനിധികൾ ഇൗ വിഷയത്തിൽ പ്രവാസികളിൽ നിന്ന്​ പരാതികൾ ലഭിച്ചാൽ കൃത്യമായ നടപടി സ്വീകരിക്കാമെന്ന്​ അറിയിച്ചു. ബഹ്​റൈനിൽ മലയാളികളായ പ്രവാസികൾക്ക്​ പണം പലിശക്ക്​ നൽകുന്ന പലിശക്കാർക്കെതിരെ കേരള ഗവൺമ​െൻറിനും പ്രവാസി കമ്മീഷനും പ്രവാസി വെൽഫയർ ബോർഡിനും ഇതിനകം തന്നെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്​. പലിശക്ക്​ പണം വാങ്ങിയ ഇരയേയും ഇൗ വിഷയത്തിൽ ഇടപ്പെട്ട സാമൂഹിക പ്രവർത്തകരെയും ബന്ദികളാക്കിയ സംഭവവും ഇരയെ ക്രൂരമായി തല്ലിച്ചതച്ചതും മാസങ്ങൾക്ക്​ മുമ്പ്​ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇൗ വിഷയത്തിൽ പ്രതികളെ ബഹ്​റൈൻ പോലീസ്​ അറസ്​റ്റ്​ ചെയ്യുകയും ഇവർ 12 ദിവസത്തോളം ജയിലിൽ കഴിയുകയും ചെയ്​തിരുന്നു.

നല്ലകാലം മുഴുവൻ വീട്ടുകാർക്കും നാടിനും വേണ്ടി വിയർപ്പൊഴുക്കിയ ഇക്കൂട്ടരിൽ ഭൂരിഭാഗവും തൊഴിൽ നഷ്​ടപ്പെട്ട്​ നാട്ടിലേക്ക്​ കയറി വരുന്നത്​ വെറും കൈ​യ്യോടെയാണ്​. അതിനാൽ തൊഴിൽ നഷ്​ടപ്പെട്ട്​ തിരികെയെത്തുന്നവർക്ക്​ പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പഞ്ചായത്തുകൾ തോറും പ്രവാസി സഹകരണ സംഘങ്ങൾ സ്ഥാപിക്കുകയും അതുവഴി വിഭവ സമാഹരണം നടത്തുകയും തെരഞ്ഞെടുക്കുന്ന മേഖലകളിൽ പ്രവർത്തനം നടത്തുകയും വേണം. അതിനൊപ്പം എൻ.ആർ.​െഎ നിർമ്മാണ കമ്പനി രൂപവത്​ക്കരിക്കണമെന്നും സി.വി.നാരായണൻ ആവശ്യപ്പെട്ടു.

വിദഗ്​ധരായ പ്രവാസി എഞ്ചിനീയർമാരെയും കൺസൾട്ടൻറുമാരെയും തൊഴിലാളികളെയും അതിൽ ഉൾ​െപ്പടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളായ ഇന്ത്യൻ പൗരൻമാർ വിവിധ രാജ്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സോമൻബേബി ആവശ്യപ്പെട്ടു. ഇതിനായി ഇന്ത്യൻ ഗവൺമ​​െൻറുമായി ഗൾഫ്​ രാജ്യങ്ങളിൽ ചിലർ ഉണ്ടാക്കിയ തടവുകാരുടെ കൈമാറ്റ ഉടമ്പടി പ്രാവർത്തികമാക്കാൻ ഇന്ത്യൻ ഗവൺമ​​െൻറ്​ ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പി.വി.രാധാകൃഷ്​ണപിള്ള, ബിജു മലയിൽ എന്നിവരും സമ്മേളനത്തിൽ സംബന്​ധിച്ചു.

Tags:    
News Summary - kerala sabha -bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.