Posted On
date_range Updated On
date_range ലോക കേരള സഭയിൽ പെങ്കടുക്കാൻ ബഹ്റൈൻ പ്രതിനിധികളും
മനാമ: ജനുവരി 12, 13 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ ബഹ്റൈൻ പ്രതിനിധികളും പെങ്കടുക്കും. പ്രവാസി കമ്മീഷൻ അംഗവും ‘പ്രതിഭ’ നേതാവുമായ സുബൈർ കണ്ണൂർ, കെ.എം.സി.സി പ്രസിഡൻറ് എ.വി. ജലീൽ, കേരളീയ സമാജം അധ്യക്ഷൻ പി.വി.രാധാകൃഷ്ണപിള്ള, വ്യവസായി വർഗീസ് കുര്യൻ, സോമൻ ബേബി, ‘പ്രതിഭ’ നേതാവ് സി.വി.നാരായണൻ എന്നിവർക്കാണ് സർക്കാർ ക്ഷണമുള്ളത്. ബഹ്റൈനിലെ സി.പി.െഎ അനുകൂല സംഘടനയായ ‘നവകേരള’യുടെ പ്രതിനിധിക്കും ക്ഷണം ലഭിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യത്തിൽ സ്ഥിരീകരിരണമായിട്ടില്ല.
സംസ്ഥാനത്തിെൻറ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ ആണ് സഭയിൽ ഉണ്ടാവുക. മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റയിൻ സന്ദർശിച്ച വേളയിൽ ലോകകേരള സഭയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പി.വി.രാധാകൃഷ്ണപിള്ളയെ കേരള സഭയിലേക്ക് തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കും പ്രവാസി കാര്യ വകുപ്പിനും അഭിനന്ദനം അറിയിക്കുന്നതായി സമാജം ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.