കേരള നേറ്റിവ് ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാടൻ പന്തുകളി മത്സരങ്ങളുടെ
ഉദ്ഘാടനവേളയിൽനിന്ന്
മനാമ: കേരള നേറ്റീവ് ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പവിഴ മണ്ണിൽ നാടൻ പന്തുകളി മത്സരങ്ങൾക്ക് തുടക്കമായി. സ്മാർട്ട് ബ്ലാസ്റ്റ് ട്രേഡിങ് കമ്പനി സ്പോൺസർ ചെയ്യുന്ന കെ.എൻ.ബി.എ കപ്പ് 2025 നാടൻ പന്തുകളി മത്സരം കാനൂ ഗാർഡൻ സമീപമുള്ള കെ.എൻ.ബി.എ ഗ്രൗണ്ടിൽ ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ ഉദ്ഘാടനം ചെയ്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ, സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സൈദ് ഹനീഫ്, ബഹറിൻ വടംവലി ടീമിന്റെ ഫൗണ്ടർ മെംബർ അമൽ ദേവ്, കലാകാരൻ ദീപക് തണൽ എന്നിവർ ടീമുകൾക്ക് ആശംസകൾ നൽകി സംസാരിച്ചു.
ടൂർണമെന്റ് കൺവീനർ ഷിജോ തോമസ്, ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് മോബി കുര്യാക്കോസ്, സെക്രട്ടറി രൂപേഷ് എൻ.എ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ മത്സരം ഏപ്രിൽ ആദ്യവാരം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ കായികപ്രേമികളെയും നാടൻ പന്ത് കളി ഗ്രൗണ്ടിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.