മനാമ: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ, ബഹ്‌റൈൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ബഹ്റ ൈൻ കേരളീയ സമാജത്തെ സമീപിക്കാമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി. വി. രാധാകൃഷ്ണപിള്ള അറിയിച്ചു. സമാജത്തിൽ ചേർന്ന പൊതു പ്രവർത്തകരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയ വിഷയത്തിൽ നാട്ടിലേക്ക് എന്ത് സഹായം നൽകണം എന്ന് സംസ്ഥാന സർക്കാർ നിർദേശം ഉണ്ടാകുന്നതിന് അനുസരിച്ച് തീരുമാനിക്കാം എന്നും യോഗം വിലയിരുത്തി.
പ്രവാസി ക്ഷേമനിധി അപേക്ഷ സ്വീകരിച്ച് പ്രാരംഭ നടപടികൾ ബഹ്‌റൈൻ പ്രവാസി മലയാളികൾക്ക് സമാജം വഴി നടപ്പാക്കുന്ന പ്രഖ്യാപനവും യോഗത്തിൽ നടത്തി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തരുടെ സംശയങ്ങൾക്ക് കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം ജോർജ് വർഗീസ് മറുപടി നൽകി. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എം. പി. രഘു, ലോക കേരള സഭ അംഗം സോമൻ ബേബി, സമാജം ചാരിറ്റി - നോർക്ക കമ്മിറ്റി ജന. കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ് ഡസ്ക് കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.