ഫാതിമ അൽ മൻസൂരിയുടെ  സന്ദേശം ‘കേരളത്തി​െൻറ മുറിവ്​ ഉണക്കാൻ ഒരുമിക്കൂ’

മനാമ:  ലോക രാജ്യങ്ങളോട്​ കേരളത്തി​​​െൻറ ദുരിതാശ്വാസ യഞ്​ജത്തിൽ പങ്കുചേരണമെന്നുള്ള ബഹ്​റൈൻ വനിതയും സാമൂഹിക പ്രവർത്തകയുമായ ഫാതിമ അൽ മൻസൂരിയുടെ ആഹ്വാനത്തിന്​ ലോകം കാതോർക്കുന്നു​. സഹായം ചെയ്യാൻ തങ്ങളും തയ്യാറാണെന്ന്​ ഫാതിമയുടെ ​സുഹൃത്തുക്കളും ഇൻസ്​റ്റഗ്രാമിലൂടെ മറുപടി നൽകുന്നുണ്ട്​. ആഗസ്​റ്റ്​ 11 ന്​ കേരളത്തിൽ എത്തിയ ഫാതിമ  ദുരിതാ​ശ്വാസ പ്രവർത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 
ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ ആശ്വാസവുമായി ഒാടി നടക്കുകയാണ്.  

ഇതിനകം കോഴിക്കോട്​, കണ്ണൂർ, വയനാട്​ ജില്ലകളിലായി ഇവർ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ​​​​​​​പ്രളയം  എന്നത്​ അനുഭവിച്ചറിയു​േമ്പാഴെ അതി​​​െൻറ ഭീകരതത വ്യക്തമാകൂ എന്നാണ്​ ഫാതിമ ചൂണ്ടിക്കാട്ടുന്നത്​. മ​ുന്നൂറോളംപേർ മരിച്ചതും ആയിരക്കണക്കിന്​ വീടുകൾ തകർന്നതും പക്ഷിമൃഗാദികൾ ചത്തുപൊങ്ങിയതും ഭൂമി  പിളർന്നുമാറിയതും ഉരുൾ​െപാട്ടലുകളും  എന്നിങ്ങനെയുള്ള കാഴ്​ചകൾ  ഫാതിമ പകർത്തി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തു.  

മാംഗ്ലൂരിലെ സർവകലാശാലയിൽ അസിസ്​റ്റൻറ്​ പ്രൊഫസർ കൂടിയായ   ഫാത്തിമ അൽ മൻസൂരി കണ്ണൂരിലുള്ള സുഹ്യത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു.  ​അ​േപ്പാഴാണ്​  കേരളത്തിൽ പ്രളയദുരിതമുണ്ടായത് നേരിട്ടറിഞ്ഞത്. ഉടൻ തന്നെ  ദുരിതബാധിതരെ കാണാനും സഹായിക്കാനുമായി ഇവർ മുന്നിട്ടിറങ്ങി. ബഹ്​റൈനിലെ പ്രവാസി മലയാളികൾ ഇവർക്കൊപ്പം ചേർന്ന്​ ഒാരോ സ്ഥലങ്ങളിലും പോകാനുള്ള സഹായങ്ങൾ നൽകി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂർ ഭാഗങ്ങളിലുള്ള നിരവധി ക്യാമ്പുകളിൽ ഫാത്തിമ സന്ദർശനം നടത്തി. 

ദുരിതമനുഭവിക്കുന്നവരെ സമാശ്വസിപ്പിച്ചു. ത​​​െൻറ സന്ദർശന വിവരങ്ങൾ ഉടൻ തന്നെഅവർ സാമൂഹിക മാധ്യമങ്ങളിലൂടെ   ഷെയർ ചെയ്​തു. മലയാളിയെത്തേടി കടൽകടന്നെത്തിയ ആ സ്​നേഹവും നൻമയും നിരവധിപേരിലൂടെ വൈറലായി കഴിഞ്ഞു. ബഹ് റൈനിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും യോഗ പരിശീലകയുമാണ് ഫാത്തിമ. ബഹ് റൈനിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണിപ്പോൾ ഫാത്തിമ. തൻ​​​െൻറ  ക്യാമ്പ് സന്ദർശനങ്ങൾ ഇനിയും തുടരുമെന്ന് ഫാത്തിമ പറയുന്നു. കുറച്ച് ദിവസങ്ങൾ  കൂടി കേരളത്തിൽ തങ്ങി പരമാവധി സഹായസഹകരണങ്ങൾ ചെയ്യുകയുമാണ്​ അവരുടെ  ആഗ്രഹം. 

ഫാതിമയെ ബഹ്​​ൈറൻ പ്രവാസികൾ ആദരിച്ചു
മനാമ: വടക്കൻ കേരളത്തിൽ പ്രളയം തകർത്തെറിഞ്ഞ കണ്ണീർ ​ഗ്രാമങ്ങളിലൂടെ ആശ്വാസ വാക്കുകളുമായി ഒാടിനടക്കുന്ന ഫാതിമ അൽ സൂരിയെ ബഹ്​​ൈറൻ പ്രവാസി സംഘടനകളായ കാൻസർ കെയർ ഗ്രൂപ്പ്​, ബഹ്​റൈൻ മലയാളി ബിസിനസ്​ ഫോറം, കൊയിലാണ്ടിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ആദരിച്ചു. പ്രവാസി മലയാളിയായ ബിജേഷി​​​െൻറ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ്​ നടന്നത്​. ബഹ്​റൈനിലെ സാമൂഹിക പ്രവർത്തകനായ കെ.ടി സലീം ഉൾ​െപ്പടെയുള്ളവർ സംബന്​ധിച്ചു.

Tags:    
News Summary - kerala-flood-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.