ഫൈ​സ​ൽ എ​ഫ്.​എം 

തിളക്കമാര്‍ന്ന ബജറ്റ്

മ​നാ​മ: ര​ണ്ടാം ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച പു​തി​യ ബ​ജ​റ്റ് ജ​ന​മ​ന​സ്സി​നൊ​പ്പം​നി​ന്നു​കൊ​ണ്ടു​ള്ള​താ​ണെ​ന്ന്​ ഒ.​എ​ന്‍.​സി.​പി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ എ​ഫ്.​എം പ​റ​ഞ്ഞു. ഒ​രു ത​ര​ത്തി​ലു​മു​ള്ള നി​കു​തി വ​ർ​ധ​ന പ്ര​ഖ്യാ​പ​ന​വു​മി​ല്ലാ​ത്ത ഈ ​ച​രി​ത്ര ബ​ജ​റ്റ് മ​ഹാ​മാ​രി​യി​ല്‍ പെ​ട്ടു​ഴ​ലു​ന്ന സ​ര്‍വ മേ​ഖ​ല​യി​ലു​മു​ള്ള​വ​ര്‍ക്കും സാ​ന്ത്വ​ന​മേ​കും.

പ​ലി​ശ കു​റ​ഞ്ഞ അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള കാ​ര്‍ഷി​ക വാ​യ്​​പ​ക​ളും ടൂ​റി​സം മേ​ഖ​ല​യി​ല്‍ കേ​ര​ള​ത്തി​നു​ണ്ടാ​കാ​ന്‍ പോ​കു​ന്ന കു​തി​ച്ചു​ചാ​ട്ട​വും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍ത്താ​നു​ള്ള പു​തി​യ വ​ഴി​വെ​ട്ട​ലു​ക​ളാ​ണ്. എ​ല്ലാ വീ​ട്ടി​ലും ലാ​പ്ടോ​പ് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ​റ​ഞ്ഞ​ത് അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്.

സ്വ​ന്തം നി​ല​ക്ക് വാ​ക്​​സി​ന്‍ ഉ​ൽ​പാ​ദ​ന​ത്തി​ന് ശ്ര​മി​ക്കു​മെ​ന്ന് ധീ​ര​മാ​യി പ​റ​ഞ്ഞ​തും 150 മെ​ട്രി​ക്ക് ട​ണ്‍ ശേ​ഷി​യു​ള്ള ഓ​ക്​​സി​ജ​ന്‍ പ്ലാ​ൻ​റ്​ സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തും ഉ​പ​ജീ​വ​നം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​വ​ര്‍ക്ക് നേ​രി​ട്ട് പ​ണം എ​ത്തി​ക്കു​ന്ന​തും ക​രു​ത​ലി​െൻറ​യും അ​തി​ജീ​വ​ന​ത്തി​െൻറ​യും ക​രു​ത്തു​റ്റ സ​ന്ദേ​ശ​ങ്ങ​ളാ​ണ്.

Tags:    
News Summary - Kerala budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.