കീറ്റോജെനിക് ഡയറ്റ് പ്രവാസി സമൂഹത്തിലേക്കും

മനാമ: കീറ്റോജെനിക്​ ഡയറ്റിന്​ പ്രവാസി മലയാളികൾക്കിടയിലും പ്രചാരം. ശരീരത്തിൽ അന്നജം (കാർബോഹൈഡ്രേറ്റ്​) അധികമായി അടിഞ്ഞുകൂടുന്നത്​ അനാരോഗ്യത്തിന്​ കാരണമാകും എന്നതിനാൽ അതിനെ ഒഴിച്ചുനിർത്താനുള്ള ഭക്ഷണ രീതിക്ക്​ ലോകത്ത്​ പ്രധാന്യം ലഭിക്കുന്നുണ്ട്​.
പ്രമേഹത്തെ നിയന്ത്രിക്കാനുള്ള എൽ.സി.എച്ച്​.എഫ്​ ഭക്ഷണരീതി ശീലിക്കുന്നവർ ബഹ്​റൈനിലും വർധിക്കുകയാണ്​. ഇതി​​​െൻറ ശാസ്​ത്രീയ വശങ്ങളെ കുറിച്ച്​ അനുകൂലമായും പ്രതികൂലമായും ചിലവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. എന്നിരുന്നാലും കീറ്റോജനിക്​ ഡയറ്റ്​ പാലിക്കുന്നവരിൽ അമിത വണ്ണം കുറയുന്നതായും പ്ര​േമഹനിരക്ക്​ കുറയുന്നതായും അനുഭവങ്ങളുണ്ട്​.
എന്നാൽ പെ​െട്ടന്ന്​ ഇൗ ശൈലി പിന്തുടരുന്നവരിൽ അതുമായി പൊരുത്തപ്പെടാനുള്ള കാലതാമസം ചില്ലറ പ്രശ്​നങ്ങൾക്കും കാരണമാകുന്നുണ്ട്​. എന്നാൽ ​ കേവലം കുറച്ചുദിവസങ്ങൾ മാത്രമെ ഇത്തരം പ്രശ്​നങ്ങൾ നിലനിൽക്കൂവെന്നാണ്​ കീറ്റോജനിക്​ ഡയറ്റ്​ സ്വീകരിച്ചമലയാളികൾ പറയുന്നത്​.

Tags:    
News Summary - keetojenic diyat-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.