ഒാണാഘോഷം ഉജ്ജ്വലമാക്കാൻ  കെ.സി.എ ഒരുങ്ങുന്നു

മനാമ: കേരള കാത്തോലിക് അ സോസിയേഷ​​​െൻറ  ഈ വർഷത്തെ വിപുലമായ ഓണാഘോഷ പരിപാടികൾ  ‘ഓണകാഴ്​ച’ ആഗസ്റ്റ് 21 ന്​ വൈകുന്നേരം എട്ടിന്​   തിരശീല ഉയരും. 11 ദിവസം നീണ്ട വിവിധ ആഘോഷ പരിപാടികൾ 31 ന്​  നടക്കുന്ന ഓണസദ്യയോടെ സമാപിക്കും.   ഉദ്ഘാടന സമ്മേളനത്തിൽ കേരള ഗവൺമ​​െൻറ്​ അഡിഷണൽ ചീഫ് സെക്രട്ടറിയും , കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്​ടറുമായ വി .ജെ കുര്യൻ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് തനതു കേരളീയ കലാരൂപങ്ങൾ അരങ്ങേറും. 22, 27 തീയതികളിൽ കെ.സി.എ അംഗങ്ങൾക്കായി വിവിധ കായിക മത്സരങ്ങൾ നടത്തും. 23 നു ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടം വലി മത്സരവും തുടർന്ന് കെ.സി.എ  ഒരുക്കുന്ന നാടകവും ഉണ്ടായിരിക്കും. വടംവലി മത്സരവിജയികൾക്ക് ക്യാഷ് അവാർഡുൾപ്പടെ വിവിധ സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്നു.  ആഗസ്​റ്റ്​ 24 നു കെ.സി.എ വനിതാവിഭാഗം അണിയിച്ചൊരുക്കുന്ന കേരളത്തനിമ എന്ന പ്രത്യേക പരിപാടി ഉണ്ടായിരിക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26 നു ബഹ്റൈനിലെ എല്ലാ ടീമുകൾക്കും പങ്കെടുക്കാവുന്ന തിരുവാതിര കളി മത്സരം നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. 28 നു പായസ മത്സരവും തുടർന്ന് കെ.സി.എ സംഗീത വിഭാഗം സ്വരലയ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും, 30 നു കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികളുടെ സമാപനസമ്മേളനവും വിവിധ കലാപരിപാടികളും 31 വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന വിപുലമായ ഓണസദ്യയോടുകൂടി കെ സി എ ഓണപ്പരിപാടികൾക്കു തിരശീല വീഴും. ഓണാഘോഷത്തോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേരുകൾ മുൻകൂർ രജിസ്​റ്റർ ചെയേണ്ടതാണ് . കായിക മത്സരങ്ങൾ, വടം വലി - സ്പോർട്​സ്​ സെക്രട്ടറി-ജേക്കബ് എം കെ (39972027), വിനോദ് ഡാനിയേൽ (36631795), പീറ്റർ തോമസ് (39858097). തിരുവാതിര:  ടി.ഒ ജോൺസൺ  
(36464560) കെ.ഇ റിച്ചാർഡ് (33768576). പായസമത്സരം - ഡാമിയൻ ആൻറണി  (39585982), സോണിസ് ഫിലിപ്പ് (39087073), ഓണാഘോഷത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് കൺവീനർ റോയ് ജോസഫ്​ (39867888) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.  വാർത്താസമ്മേളനത്തിൽ  കെ.സി.എ പ്രസിഡൻറ്​ സേവി മാത്തുണ്ണി, വൈസ് പ്രസിഡൻറ്​  നിത്യൻ തോമസ്  ആക്റ്റിംഗ്  ജനറൽ സെക്രട്ടറി  ബൈജു  എബ്രഹാം , കോർ കമ്മിറ്റി ചെയർമാൻ  വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ റോയ് ജോസഫ്, ബി.എഫ്​.സി ജനറൽ മാനേജർ പാൻസിലി വർക്കി  തുടങ്ങിയവർ പ​െങ്കടുത്തു.

Tags:    
News Summary - KCA preparing for onam festival-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.