കെ.സി.എ ബഹ്റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പതാക ഉയർത്തി. തുടർന്ന്, അംഗങ്ങൾ ദേശീയ പ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ജെയിംസ് ജോൺ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാഷ്ട്രപിതാവിന്റെ ആശയങ്ങൾ ഇന്നും ലോകത്തിന്റെ മുന്നിൽ സമാധാനത്തിന് ഉത്തമ മാതൃകയായി നിലകൊള്ളുന്നെന്നും ഭാരതത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഇന്ത്യൻ ജനത എന്നും പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു.
ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ട്രഷറർ നിക്സൺ വർഗീസ്, മെംബർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, സ്പോൺസർഷിപ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റ് റോയ് സി. ആന്റണി, നിത്യൻ തോമസ് മുതിർന്ന അംഗങ്ങളായ തോമസ് ജോൺ, പി.വി. തോമസ്, റോയ് ജോസഫ്, പീറ്റർ തോമസ്, ടോബി മാത്യു, ജോൺസൺ ഉൾപ്പെടെ മറ്റു നിരവധി അംഗങ്ങളും വനിത വിഭാഗം പ്രസിഡന്റ് ഷൈനി നിത്യൻ, വനിത വിഭാഗം കൺവീനർ ജൂലിയറ്റ് തോമസ്, എന്നിവരും വനിത വിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും മാധ്യമ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.