മാർവിൻ ഫ്രാൻസിസ് കൈതാരത്ത്, സർഗ സുധാകരൻ, ആൻ ആൻറണി റോഷ്
മനാമ: ബഹ്റൈനിലെ സാംസ്കാരിക സംഘടനായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ചിൽഡ്രൻസ് വിങ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. മാർവിൻ ഫ്രാൻസിസ് കൈതാരത്ത് പ്രസിഡൻറും സർഗ സുധാകരൻ ജനറൽ സെക്രട്ടറിയും ആൻ ആൻറണി റോഷ് വൈസ് പ്രസിഡൻറുമായ 12 അംഗ കമ്മിറ്റിയാണ് സ്ഥാനമേറ്റത്.
ചിൽഡ്രൻസ് വിങ് ഉപദേഷ്ടാക്കളായി ജൂലിയറ്റ് തോമസ്, മാഗി വർഗീസ്, സ്മിത സുധാകരൻ, ഷീന ജോയ്സൺ, ശീതൾ ജിയോ എന്നിവരും ചുമതലയേറ്റു.അവാലി ഒൗവർ ലേഡി ഒാഫ് വിസിറ്റേഷൻ ചർച്ച് വികാരി ഫാ. സജി തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.സി.എ പ്രസിഡൻറ് റോയ് സി. ആൻറണി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ചിൽഡ്രൻസ് വിങ് കൺവീനർ ജിൻസൺ പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നൃത്ത കലാസന്ധ്യയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.