ഗുദൈബിയ പാലസ് റോഡിൽ കാനൂൻ ജനറൽ ട്രേഡിംങിന്റെ ഉദ്ഘാടനം സെക്കന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തപ്പോൾ

കാനൂൻ ജനറൽ ​ട്രേഡിങ് പ്രവർത്തനമാരംഭിച്ചു

മനാമ: ഗുദൈബിയ പാലസ് റോഡിൽ കാനൂൻ ജനറൽ ട്രേഡിങ് പ്രവർത്തനമാരംഭിച്ചു. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് ഖറാത്ത പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പാലസ് റോഡിൽ കാലിക്കറ്റ് സ്റ്റോറി റസ്റ്റാറന്റിന് സമീപമാണ് കാനൂൻ ജനറൽ ട്രേഡിങ് പ്രവർത്തിക്കുന്നത്. ഇരുപത്തിയഞ്ച് വർഷമായി പാലസ് റോഡിൽ പ്രവർത്തിക്കുന്ന കാനൂ സ്റ്റേഷനറിയുടെ മാനേജ്മെന്റിന് കീഴിലാണ് കാനൂൻ ജനറൽ ട്രേഡിങ് പ്രവർത്തിക്കുന്നത്. ഡ്രൈഫുഡ്, സ്കൂൾ, ഓഫീസ് സ്റ്റേഷനറി, കമ്പ്യൂട്ടർ ആക്സസറീസ്, ​ലഗേജ് ആൻഡ് ട്രോളി ബാഗുകൾ, ഹൗസ്ഹോൾഡ്, ക്ലീനിങ് മെറ്റീരിയലുകൾ, ഗിഫ്റ്റ് ഐറ്റംസ് തുടങ്ങി എല്ലാം ഒരുമിച്ച് കാനൂൻ ​ജനറൽ ട്രേഡിംങിൽ ലഭ്യമാണ്.

കൂടാതെ ‘ഡെലി’ ടൂൾസ് ആന്റ് ആക്സസറീസിന്റെ ബഹ്റൈനിലെ അംഗീകൃത ഏജൻസി കൂടിയാണ് കാനൂൻ ജനറൽ ട്രേഡിങ്. വർഷങ്ങളായി സ്കൂൾ ഓഫീസ് സപ്ലൈ രംഗത്ത് പ്രവർത്തിക്കുന്ന തങ്ങൾക്ക് എല്ലാം ഒരിടത്ത് ലഭ്യമാക്കുക എന്ന ആശയമാണ് കാനൂൻ ജനറൽ ട്രേഡിംങിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് കൂറ്റ്യാടി, പാർട്ണർ ശശി വളളിൽ എന്നിവർ പറഞ്ഞു. ഉദ്ഘാടത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ലഭ്യമായിരിക്കും.

Tags:    
News Summary - Kanoon General Trading has commenced operations.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.