?????????

കൈരളി ബിസിനസ്​ അവാർഡ്​ മമ്മൂട്ടി സമ്മാനിക്കും

മനാമ: കൈരളി ടി.വിയുടെ ഇൗ വർഷത്തെ എൻ.​ആർ.​െഎ ബിസിനസ്​ അവാർഡ്​ നവംബർ 24ന്​ വൈകീട്ട്​ 6.30ന്​ വിതരണം ചെയ്യും. മനാമ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കൈരളി ചെയർമാനും നടനുമായ മമ്മൂട്ടിയാണ്​ അവാർഡ്​ വിതരണം ചെയ്യുക. കൈരളി ടി.വി മാനേജിങ്​ ഡയറക്​ടർ ജോൺ ബ്രിട്ടാസ്​, ഡയറക്​ടർ വി.കെ.അഷ്​റഫ്​, അൽ നമൽ ഗ്രൂപ്പ്​ ചെയർമാൻ വർഗീസ്​ കുര്യൻ, ശൈഖ നൂറ ബിൻത്​ ഖലീഫ ആൽ ഖലീഫ, സോമൻ ബേബി തുടങ്ങിയവർ പ​െങ്കടുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ്​ മൂലം നിയന്ത്രിച്ചിട്ടുണ്ട്​. വിവരങ്ങൾക്ക്​ 39188816, 39888762  എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 
 
Tags:    
News Summary - kairali business award function bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.