ജൂനിയർ ഫെൻസിങ് ലോകകപ്പ് ചാമ്പ്യൻഷിപ് സമാപന വേദിയിലേക്കെത്തുന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ജൂനിയർ ഫെൻസിങ് ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ ഉസ്ബകിസ്താൻ ടീം ഒന്നാം സ്ഥാനത്തെത്തി. ബൾഗേറിയ രണ്ടാം സ്ഥാനവും കസാഖ്സ്താൻ മൂന്നാം സ്ഥാനവും നേടി. ഇസ ടൗൺ സ്പോർട്സ് സിറ്റിയിലെ ഇസ ബിൻ റാഷിദ് വോളിബാൾ ഹാളിലാണ് മത്സരങ്ങൾ നടന്നത്. വ്യക്തിഗത, ടീം വിഭാഗങ്ങളിൽ മത്സരം നടന്നു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് പ്രഥമ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. മറ്റൊരു ലോക ചാമ്പ്യൻഷിപ്പിനുകൂടി ആതിഥേയത്വം വഹിക്കുക വഴി പ്രധാന കായിക ഇനങ്ങളുടെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ബഹ്റൈൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സ്പോർട്സ് അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ റഹ്മാൻ സാദിഖ് അസ്കർ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി, ബഹ്റൈൻ ഫെൻസിങ് ഫെഡറേഷൻ പ്രസിഡന്റ് ശൈഖ് ഇബ്രാഹിം ബിൻ സൽമാൻ ആൽ ഖലീഫ എന്നിവർ പങ്കെടുത്തു. വിജയികളായ ടീമുകൾക്ക് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.