ജിബിൻ മാത്യുവിന് യാത്രയയപ്പ് നൽകുന്ന ഇന്ത്യൻ ക്ലബിലെ മോണിങ് ബാഡ്മിന്‍റൺ ഫാമിലി അംഗങ്ങൾ

ജിബിൻ മാത്യുവിന് യാത്രയയപ്പ് നൽകി

മനാമ: ജോലി ആവശ്യാർഥം യു.എ.ഇയിലേക്ക് പോവുന്ന ജിബിൻ മാത്യുവിന് യാത്രയയപ്പ് നൽകി ഇന്ത്യൻ ക്ലബിലെ മോണിങ് ബാഡ്മിന്‍റൺ ഫാമിലി. കഴിഞ്ഞ 15 വർഷമായി ബഹ്റൈനിലെ പ്രവാസിയായിരുന്ന ജിബിൻ ബഹ്റൈൻ എയർപോർട്ട് സർവീസിന്‍റെ ഓപറേഷൻ ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യൻ ഡിലൈറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജിബിൻ മാത്യുവിനുള്ള മൊമെന്‍റോ മറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഹസ്സൻ മുഹമ്മദ് കൈമാറി. പ്രീതിയാണ് ജിബിൻ മാത്യുവിന്‍റെ ഭാര്യ. അങ്കിത്, അന്ന, ഐൻ എന്നിവർ മക്കളാണ്.

Tags:    
News Summary - Jibin Mathew gives farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.