ജ്വല്ലറി അറേബ്യ എക്‌സിബിഷന് തുടക്കമായി

മനാമ: ജ്വല്ലറി അറേബ്യ എക്‌സിബിഷന് കഴിഞ്ഞ ദിവസം തുടക്കമായി. ഇൻറര്‍നാഷണല്‍ എക്‌സിബിഷന്‍ സ​െൻററില്‍ ആരംഭിച്ച പ്രദർശനം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജ്യത്തി​​െൻറ സാമ്പത്തിക^വ്യാപാര മേഖലകളിലെ വളര്‍ച്ചക്ക് ഇത്തരം പ്രദർശനങ്ങള്‍ നിമിത്തമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ജ്വല്ലറി അറേബ്യ എക്‌സിബിഷൻ മികച്ച രീതിയില്‍ നടത്തുന്നതിനും പ്രമുഖ കമ്പനികളെയും വ്യാപാര സ്ഥാപനങ്ങളെയും ആകര്‍ഷിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്​. ഓരോ വര്‍ഷം കഴിയുന്തോറും എക്‌സിബിഷന്‍ കൂടുതൽ ശ്രദ്ധ നേടുകയാണ്. രാഷ്​ട്രീയ^സാമ്പത്തിക മേഖലയില്‍ ലോകം പലതരം വെല്ലുവിളികള്‍ നേരിടുമ്പോഴും സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ ബഹ്‌റൈന് സാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വന്‍കിട കമ്പനികളും നിക്ഷേപകരും രാജ്യത്ത് മുതല്‍ മുടക്കാൻ മുന്നോട്ടു വരുന്നത് ശുഭകരമാണ്. 26ാമത് ജ്വല്ലറി അറേബ്യ എക്‌സിബിഷനില്‍ ഇന്ത്യയുൾപ്പെടെ 30 രാജ്യങ്ങളില്‍ നിന്നായി 600 ഓളം സ്ഥാപനങ്ങള്‍ പങ്കാളിയാകുന്നുണ്ട്. ആഭരണങ്ങള്‍, ആഢംബര വാച്ചുകള്‍, രത്‌നങ്ങള്‍ തുടങ്ങിയവയാണ്​ ഒരുക്കിയിട്ടുള്ളത്​. ഉദ്ഘാടന ശേഷം പ്രധാനമന്ത്രിയും സംഘവും എക്‌സിബിഷനിലെ സ്​റ്റാളുകള്‍ സന്ദര്‍ശിച്ചു.
Tags:    
News Summary - jewellery exhibition-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT