മനാമ: സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ സാമൂഹിക സംഘടനകളുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് തൊഴിൽ^-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാര്‍ലമെൻറ് അംഗം ഇബ്രാഹിം ഖാലിദ് അന്നുഫെഇ, ബഹ്റൈന്‍ സെൻറര്‍ ഫോര്‍ ഇൻറര്‍നാഷണല്‍ മൊബിലിറ്റി, ആദില്‍ സുല്‍താന്‍ അല്‍ മുതവ്വഅ്, ബഹ്റൈന്‍ ഓട്ടിസം സൊസൈറ്റി ചെയര്‍മാന്‍ സകരിയ അസ്സയ്യിദ് ഹാഷിം, ബഹ്റൈന്‍ ഫ്രൻറ്ഷിപ്പ് അസോസിയേഷന്‍ ഫോര്‍ ൈബ്ലൻഡ്സ് ചെയര്‍മാന്‍ അലി ഹാജി, ബഹ്റൈന്‍ ഡെഫ് സൊസൈറ്റി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ യാസീന്‍ എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് പ്രവര്ത്തിക്കുന്നതിെൻറ സാധ്യതകള്‍ ചര്‍ച്ചയിൽ ഉയര്‍ന്നു. സാമൂഹത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെ ഉറച്ച കാല്‍വെപ്പുകളുള്ളവരാക്കി മാറ്റുന്നതിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും പ്രേരിപ്പിക്കുന്നതില്‍ സൊസൈറ്റികള്‍ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു. മാനുഷിക സേവന മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രാലയം സാധ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് ഒരുക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മികച്ച ശ്രദ്ധയും പരിചരണവുമാണ് ബഹ്റൈനില്‍ നല്‍കുന്നത്. അവരെ സംരക്ഷിക്കുന്നതിനും ആവശ്യമായ പരിചരണമൊരുക്കുന്നതിനും സമൂഹം താല്‍പര്യപൂര്‍വം മുന്നോട്ട്് വരുന്നത് പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. ജീവിതത്തിന് മുന്നിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവരെ പ്രാപ്തമാക്കുന്നതിന് സംഘടനകള്‍ നല്‍കുന്ന ശക്തിയും ഊര്‍ജ്ജവും പ്രോല്‍സഹന ജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.