ഐ.വൈ.സി.സി റിഫാ ഏരിയ പുതിയ ഭാരവാഹികൾ
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്റെ സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിഫയിൽ ചേർന്ന ഏരിയ കൺവെൻഷനിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ബേസിൽ നെല്ലിമറ്റം (പ്രസിഡന്റ്), റോണി റോയ് (സെക്രട്ടറി), ഇഹ്സാൻ (ട്രഷറർ) എന്നിവരടങ്ങുന്ന ടീമാണ് വരും വർഷത്തെ ഏരിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. മണിക്കുട്ടൻ വൈസ് പ്രസിഡന്റായും, നിലീജ് നിസാർ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിക്കും.
ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായി നൗഫൽ, യൂനസ്, നാസർ, ഇർഫാദ്, ജോബി, സരുൺ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ, ദേശീയ കമ്മിറ്റിയിൽ റിഫാ ഏരിയയെ പ്രതിനിധീകരിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങളായി നിതീഷ് ചന്ദ്രൻ, അലൻ ഐസക്ക്, തസ്ലിൻ തെന്നാടൻ എന്നിവരെയും നിശ്ചയിച്ചിട്ടുണ്ട്.
2025-2026 വർഷത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്
. റിഫാ മേഖലയിലെ പ്രവാസികൾക്കായി സജീവമായി ഇടപെടാനും, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ കമ്മിറ്റി മുന്നിട്ടിറങ്ങും. കോൺഗ്രസിന്റെ ആദർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കരുത്തുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.