ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷരാവ്
Posted On
date_range Updated On
date_range ഐ.വൈ.സി.സി ആഘോഷരാവ് സംഘടിപ്പിച്ചു
മനാമ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷരാവ് സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്ത് സന്തോഷം പങ്കുവെക്കുകയും പുതിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർക്കുകയും ചെയ്തു.
കേരളത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വി ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ ദിശയും കരുത്തും ലഭിക്കുമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ആഘോഷപരിപാടിയിൽ നേതാക്കളും പ്രവർത്തകരും ഒന്നിച്ചുകൂടി കേക്ക് മുറിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഐ.വൈ.സി.സി ദേശീയ കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. പുതിയ നേതൃത്വത്തിൽ കേരളം കൂടുതൽ പുരോഗതിയിലേക്ക് കടക്കും എന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.