ഐ.വൈ.സി.സി അംഗങ്ങൾ പുതിയ ഭാരവാഹികൾക്കൊപ്പം
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ഹിദ് -അറാദ് ഏരിയ കമ്മിറ്റി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.നിതിൻ ചെറിയാൻ (പ്രസിഡന്റ്), രാജേഷ് പന്മന (സെക്രട്ടറി), ഷെറിൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വൈസ് പ്രസിഡന്റായി റിച്ചിൻ ഫിലിപ്പിനെയും ജോ.സെക്രട്ടറിയായി മനോജ് അപ്പുക്കുട്ടനെയും കൺവെൻഷൻ തെരഞ്ഞെടുത്തു. സംഘടനയുടെ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായി അൻസു എബ്രഹാം, ഷിജോ കെ.എം, നിസാം കരുനാഗപ്പള്ളി, വർഗീസ് ടി. തോമസ്, ബിന്യാമിൻ എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ, ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായി ബെൻസി ഗനിയുഡ്, ഷിന്റോ ജോസഫ്, റോബിൻ കോശി, റിയാസ് മുഹമ്മദ് എന്നിവരെയും ഹിദ് -അറാദ് ഏരിയയിൽനിന്ന് നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ ഏരിയയിലെ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കാനും പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും പുതിയ കമ്മിറ്റി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.