മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മുഹറഖ് ഏരിയ പ്രവർത്തക സംഗമവും പ്രവാസി വോട്ട് ചേർക്കൽ കാമ്പയിനും മുഹറഖ് കെ.എം.സി.സി ഓഫീസിൽ നടന്നു, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ശ്രീജിത്ത് ബാലകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു, ഐ.വൈ.സി.സി പ്രസിഡൻറ് ബ്ലെസൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ലത്തീഫ് കോളിക്കലിന്‍റെ ക്ലാസും ഉണ്ടായിരുന്നു.ട്ടറി അലൻ ഐസക്ക്, ട്രഷറർ ഷബീർ മുക്കൻ, ഷാബു ചാലക്കുടി, വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ സെക്രട്ടറി എം.കെ. ബാബു സ്വാഗതവും വൈസ് പ്രസിഡൻറ് ഗംഗൻ മലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.