മുഹമ്മദ് റഫീഖിന് ഐ.വൈ.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകുന്നു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ മുൻ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റും മുഹറഖ് ഏരിയ മുൻ പ്രസിഡന്റുമായിരുന്ന മുഹമ്മദ് റഫീഖിന്, ദേശീയ-ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ബഹ്റൈനിലെ ഗൈഡൻസ് കൗൺസിലർ കൂടിയായ അദ്ദേഹം ഐ.വൈ.സി.സി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി മൊമെന്റോ കൈമാറി. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം സംസാരിക്കവെ, സംഘടനയുടെ വളർച്ചക്ക് റഫീഖ് നൽകിയ സമർപ്പിത സേവനങ്ങളെ അനുസ്മരിച്ചു. ഐ.വൈ.സി.സി ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത്, എക്സിക്യുട്ടിവ് അംഗം ശിഹാബ് കറുകപുത്തൂർ, ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ, സംഘടന നൽകിയ പിന്തുണക്ക് മുഹമ്മദ് റഫീഖ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.