ബഹ്റൈനിൽ ചൂട്​ കൂടുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ​

മനാമ: രാജ്യത്ത്​ ചൂട്​ കൂടുമെന്ന്​ കാലാവസ്​ഥാ വിഭാഗംഅറിയിച്ചു. ഇന്ന്​ മുതലായിരിക്കും ചൂട്​ കാലാവസ്​ഥക്ക്​ തുടക്കമാവുക. ഏറ്റവും കൂടിയ താപനില 38 ​ഡിഗ്രിയും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും. 20 നോട്ടിക്​ മൈൽ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്​. തിരമാല മൂന്ന്​ മുതൽ അഞ്ച്​ അടി വരെ ഉയരാനുള്ള സാധ്യതയും കാണുന്നുണ്ട്​. അടുത്ത രണ്ട്​ ദിവസങ്ങളിൽ താപനില 39 ഡിഗ്രിയിൽ കൂടാനും സാധ്യതയുണ്ടെന്നാണ്​ അറിയിപ്പ്​. ചിലപ്പോൾ ഇത്​ 40 ഡിഗ്രി കടന്നേക്കും.

ചൂടുകാലത്ത്​ ഇവ ശ്രദ്ധിക്കാം

സൂര്യതാപമേൽക്കുന്നത് തടയുന്നതിനായി ജനം പകൽ സമയത്ത് പുറത്തിറങ്ങുന്നത്​ പരമാവധി ഒഴിവാക്കണം. ചൂട് കാറ്റുണ്ടാവുന്ന വേളകളിൽ ശരീരം തണുപ്പിക്കുക

ജല ബാഷ്പീകരണം ഒഴിവാക്കുക

♦തണുത്ത വെള്ളത്തിൽ കുളിക്കുക

♦അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

♦ഇടക്കിടെ വെള്ളം കുടിക്കുക

♦കഫീൻ, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുക

♦ലഘു ഭക്ഷണങ്ങൾ ഇടക്കിടെ കഴിക്കുക

♦ചൂട് കാറ്റുണ്ടാവുന്ന വേളകളിൽ മുറിയുടെ ഊഷ്മാവ് പകൽ സമയങ്ങളിൽ 32 ഡിഗ്രി സെൾഷ്യസും രാത്രിയിൽ 24 ഡിഗ്രി സെൾഷ്യസുമാക്കി ക്രമീകരിക്കുക.

Tags:    
News Summary - It's getting hotter in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.