ബഹ്റൈൻ പോസ്റ്റ് വഴി െറസിഡൻറ് പെർമിറ്റ് സ്റ്റാമ്പ് പതിപ്പിക്കുന്ന കരാറിൽ ഒപ്പുവെക്കുന്നു
മനാമ: റെസിഡൻറ് പെർമിറ്റ് സ്റ്റാമ്പ് പതിപ്പിക്കൽ സേവനം ഇനി മുതൽ പോസ്റ്റ് ഓഫിസ് വഴി ലഭിക്കാൻ വഴിയൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിൽ കഴിഞ്ഞ ദിവസം ടെലികോം-ഗതാഗത മന്ത്രാലയത്തിന് കീഴിലെ ബഹ്റൈൻ പോസ്റ്റും നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ് അഫയേഴ്സും ഒപ്പുവെച്ചു. നിലവിൽ എൻ.പി.ആർ കേന്ദ്രങ്ങളിലും ബഹ്റൈനിൽനിന്നും യാത്ര പോകുന്ന സന്ദർഭത്തിൽ കോസ്വെയിൽനിന്നും എയർപോർട്ടിൽനിന്നും സ്റ്റിക്കർ പതിക്കുന്നുണ്ട്. ഇൗ സേവനങ്ങൾ തുടരുന്നതോടൊപ്പം കൂടുതൽ സൗകര്യമേർപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ബഹ്റൈൻ പോസ്റ്റുമായി സഹകരിച്ച് സേവനം വിപുലമാക്കാൻ തീരുമാനം. ഏതാനും ദിവസങ്ങൾക്കുളളിൽ ബഹ്റൈനിലെ വിവിധ പോസ്റ്റ് ഓഫിസുകളിൽ ഇൗ സേവനം ആരംഭിക്കുമെന്നാണ് അറിയിച്ചത്.
ഓൺലൈനായി വിസ പുതുക്കിയവർക്ക് വിസപേജ് പാസ്പോർട്ടിലേക്ക് പതിക്കുക എൻ.പി.ആർ.എ സേവന കേന്ദ്രങ്ങൾ വഴിയാണ് ചെയ്തിരുന്നത്. കോവിഡിെൻറ പശ്ചാത്തലത്തിൽ അതിർത്തികളും ഈ സേവനം നൽകിയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അതോറിറ്റിയുടെ സേവനങ്ങൾ ജനങ്ങൾക്ക് നൽകാൻ പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കരാറിൽ ഒപ്പുവെച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തിലെ നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെഡിഡൻറ്സ് അഫയേഴ്സ് കാര്യ അസി. അണ്ടർ സെക്രട്ടറി ശൈഖ് അഹ്മദ് ബിൻ ഈസ ആൽഖലീഫ വ്യക്തമാക്കി. പോസ്റ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ സന്തോഷമുള്ളതായി ബഹ്റൈൻ പോസ്റ്റിനെ പ്രതിനിധാനംചെയ്ത് കരാറിൽ ഒപ്പുവെച്ച ശൈഖ് ബദ്ർ ബിൻ ഖലീഫ ആൽഖലീഫയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.