മനാമ: ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുന്ന യു.എസ് തീരുമാനം അന്താരാഷ്ട്ര മര്യാദകളുടെ ലംഘനവും മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ൈഫസല്‍ ജബര്‍ അദ്ദൂസരി പറഞ്ഞു. കഴിഞ്ഞ ദിവസം കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് സംഘടിപ്പിച്ച അസാധാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിെൻറ പ്രഖ്യാപനത്തിെൻറ വെളിച്ചത്തിലായിരുന്നു അടിയന്തര യോഗം ചേര്‍ന്നത്. തീര്‍ത്തും നിരാശാജനകവും അസമയത്തുള്ളതുമായ തീരുമാനമാണ് അമേരിക്ക കൈക്കൊണ്ടത്. അറബ് മേഖല വിവിധ തരം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന സമയമാണിത്. അത് വര്‍ധിപ്പിക്കാന്‍ മാത്രമേ ഈയൊരു പ്രഖ്യാപനം ഉപകരിക്കുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര േഫാര്‍മുലയാണ് അമേരിക്ക ഇതേ വരെ മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ പൊടുന്നനെയുള്ള ചുവടുമാറ്റം മേഖലയില്‍ അസ്ഥിരത വര്‍ധിപ്പിക്കും. അറബ് മേഖലയിലെ പ്രശ്‌നങ്ങളെ െഎക്യത്തോടെ നേരിടാന്‍ സാധിക്കണം. ഫലസ്തീെൻറ കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങള്‍ പുന:സ്ഥാപിക്കുന്നതിനും ഖുദ്‌സ് കേന്ദ്രമാക്കി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമാണ് ബഹ്‌റൈന്‍ പിന്തുണ നല്‍കുന്നത്. യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ യു.എസ് പ്രഖ്യാപനത്തിനെതിരെ ശക്തമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്. ഖുദ്‌സ് തലസ്ഥാനമായി 1967ന് മുമ്പുള്ള അതിര്‍ത്തി പ്രകാരം ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരണമെന്ന കാര്യത്തില്‍ ബഹ്‌റൈന്‍ ഉറച്ചു നില്‍ക്കുന്നു. അമേരിക്കയുടെ തീരുമാനം പിന്‍വലിപ്പിക്കുന്നതിന് നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.