മനാമ: ബഹ്റൈനില്‍ സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉള്ളതിനാൽ, സ്ത്രീകള്‍ക്ക് രാഷ്ട്രീയ , തെരഞ്ഞെടുപ്പ് മേഖലയില്‍ പ്രത്യേക സംവരണം ആവശ്യമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
‘സന്തുലിത വളര്‍ച്ച സാധ്യമാക്കുന്നതില്‍ സ്ത്രീകളുടെ രാഷ്ട്രീയ പങ്ക്’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. കരാറുകള്‍ രൂപപ്പെടുത്തുന്ന വിവിധ വേദികളുടെ തലപ്പത്ത് സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നും അതിനാല്‍ പ്രത്യേക സംവരണം ആവശ്യമില്ലെന്നുമാണ് സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ച പ്രമുഖ വനിതാ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് അര്‍ഹമായ അവകാശം വകവെച്ച് നല്‍കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ പരിഷ്കരണ പദ്ധതി വഴി സാധ്യമായിട്ടുണ്ട്. ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സിലിെൻറ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളുടെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും കാരണമായിട്ടുണ്ട്.
ജീവിതത്തിെൻറ എല്ലാ മേഖലകളിലും സ്ത്രീകളെ കാണാന്‍ കഴിയുന്ന സമൂഹമാണ് ബഹ്റൈന്‍. ഒരു രംഗത്തും അവര്‍ പിന്നോക്കമല്ലെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്.
അതു കൊണ്ട് തന്നെ പാര്‍ലമെൻറ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാവുകയും മല്‍സരിക്കുകയും ചെയ്യുന്നുണ്ട്.
ഇതില്‍ യാതൊരു വിവേചനവും കാണിക്കാതെയാണ് മുന്നോട്ട് പോകുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ മല്‍സരിക്കാന്‍ രംഗത്തു വരുന്നത് ശുഭോദര്‍ക്കമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പരിപാടി രാജപത്നിയും വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്സണുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.