മനാമ: അന്താരാഷ്ട്ര ടൂറിസം ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യമരുളുമെന്ന് വാണിജ്യ-വ്യവസായ ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി അറിയിച്ചു. യു.എന്നിന് കീഴിലുള്ള ടൂറിസം ഓര്‍ഗനൈസേഷെൻറ 109 ാമത് എക്സിക്യൂട്ടീവ് മീറ്റിങാണ് ഒക്ടോബര്‍ 30, നവംബര്‍ ഒന്ന് തീയതികളിലായി അംവാജിലെ ആര്‍ട്ട് റോട്ടാനാ ഹോട്ടലില്‍ നടക്കുക. അന്താരാഷ്ട്ര തലത്തില്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. 2030 ഓടെ ടൂറിസം രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളും പുത്തന്‍ പ്രവണതകളും ചര്‍ച്ച ചെയ്യും. അടുത്ത രണ്ട് വര്‍ഷത്തെ ടൂറിസം വളര്‍ച്ചക്ക് അനിവാര്യമായ കാര്യങ്ങളും ചര്‍ച്ചക്കെടുക്കും. പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെയും യോഗത്തില്‍ തെരഞ്ഞെടുക്കും. യു.എന്നിന് കീഴിലുള്ള അന്താരാഷ്ട്ര ടൂറിസം ഓര്‍ഗനൈസേഷനില്‍ മധ്യ പൗരസ്ത്യ ദേശത്തു നിന്ന് വളരെ സജീവമായി പങ്കു വഹിക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും അതിനാലാണ് ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പുതിയ രീതി, വളര്‍ച്ച, നിക്ഷേപ സംരംഭങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ നല്‍കല്‍, സുരക്ഷിത യാത്ര, സാമൂഹികവും സാംസ്കാരികവും പരിസ്ഥിതിപരവുമായ സുസ്ഥിരത എന്നീ അടിസ്ഥാപനങ്ങളിലൂന്നിയായിരിക്കും ടൂറിസം പദ്ധതികള്‍ വ്യാപിപ്പിക്കാനുദ്ദേശിക്കുന്നത്. ഈ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ കൂടുതലായി ലഭ്യമാക്കുന്നതിനും ശ്രദ്ധയൂന്നുന്നതിനുള്ള ചര്‍ച്ചകളും നടക്കും. ടൂറിസം രംഗത്ത് നിക്ഷേപ സംരംഭങ്ങള്‍ സുരക്ഷിതമാണെന്ന ധാരണ വ്യാപിപ്പിക്കാനും സമ്മേളനം വഴി സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.