36 വർഷത്തെ സേവനപാരമ്പര്യം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഗുണമേന്മയ്ക്കും നൂതന സാങ്കേതികവിദ്യയ്ക്കും പേരുകേട്ട അന്താരാഷ്ട്ര ബ്രാൻഡായ ഒപ്റ്റിമയുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ഓപ്റ്റിമ എക്സ്പീരിയൻസ് സോൺ ആരംഭിച്ചു. ഒപ്റ്റിമ ഇന്‍റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഖുറൈഷ് ദാദാഭായിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ മരിയ പോൾ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ. തങ്കച്ചൻ, ഒപ്റ്റിമ ഇന്റർനാഷനൽ ജനറൽ മാനേജർ ബാബു വടക്കൻ തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരമുള്ള ഓപ്റ്റിമയുടെ ഹോം, കിച്ചൺ, സ്മോൾ ഡൊമസ്റ്റിക് അപ്ലയൻസുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് അനുഭവിച്ചറിയാനും വാങ്ങാനും പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ ഇടപ്പള്ളി ഷോറൂമിൽ ആരംഭിച്ച എക്സ്പീരിയൻസ് സോണിലൂടെ സാധിക്കും.
1991ൽ മിഡിൽ ഈസ്റ്റിൽ സ്ഥാപിതമായ ഓപ്റ്റിമ, അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾ, മികച്ച ഗുണമേന്മ, നൂതന ഡിസൈൻ എന്നിവയുടെ പിൻബലത്തിൽ ഗൃഹോപകരണ രംഗത്ത് പ്രമുഖ ബ്രാൻഡായി വളർന്നു. 34 വർഷത്തെ വിപണിയിലെ പ്രവർത്തന പരിചയമുള്ള ഓപ്റ്റിമയുടെ ഉത്പന്ന നിരയിൽ 200ലധികം ഉത്പന്നങ്ങളുണ്ട്. റഷ്യ, ആഫ്രിക്ക, ഇന്ത്യ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ബ്രാൻഡാണ് ഓപ്റ്റിമ. വാക്വം ക്ലീനറുകൾ, വാട്ടർ ഹീറ്ററുകൾ, മൈക്രോവേവ് ഓവനുകൾ, മിക്സറുകൾ, ഗ്രൈൻഡറുകൾ, ബ്ലെൻഡറുകൾ,ജ്യൂസറുകൾ, ടോസ്റ്ററുകൾ, കോഫി മേക്കറുകൾ, ഇലക്ട്രിക് കെറ്റിലുകൾ തുടങ്ങിയ ഉപകരണങ്ങളും, എയർ കൂളറുകൾ, വാട്ടർ ഡിസ്‌പെൻസറുകൾ, ഫാനുകൾ, അയൺ ബോക്സ് തുടങ്ങിയ ചെറിയ ഗൃഹോപകരണങ്ങളും നോൺ-സ്റ്റിക് കുക്ക് വെയർ സെറ്റുകൾ, പ്രഷർ കുക്കറുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസ്‌വെയറുകൾ, കട്ട്ലറി സെറ്റുകൾ തുടങ്ങിയ മറ്റ് ഉത്പന്നങ്ങളും ഓപ്റ്റിമ ബ്രാൻഡിന്റെ കീഴിലുണ്ട്.എറണാകുളത്തെ എക്സ്പീരിയൻസ് സോണിന് പുറമെ, സംസ്ഥാനത്ത് മറ്റു പ്രമുഖ നഗരങ്ങളിലേക്കും, മറ്റ് സംസ്ഥാനങ്ങളിലേക്കും ഒപ്റ്റിമയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പിട്ടാപ്പിള്ളിൽ ഏജൻസീസ് ലക്ഷ്യമിടുന്നു.
ഓപ്റ്റിമ എക്സ്പീരിയൻസ് സോൺ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും "വൻ ഓണം, പൊൻ ഓണം, പിട്ടാപ്പിള്ളിൽ റിയൽ ഓണം" പദ്ധതിയുടെ ഭാഗമായി 2025 വിജയികൾക്ക് ഗൃഹോപകരണങ്ങൾ, സ്വർണ നാണയങ്ങൾ, റിസോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി നൽകുന്നു. ഏറ്റവും മികച്ച ഓഫറുകളും വിലക്കുറവും നൽകിക്കൊണ്ട് ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് മികച്ച വിൽപ്പനന്തര സേവനം ലഭ്യമാക്കുക എന്ന പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഓണം ക്യാമ്പയിൻ. കഴിഞ്ഞ വർഷം ഓണം, ക്രിസ്മസ്, വേനൽക്കാല ഓഫറുകളിലായി പതിനായിരം വിജയികൾക്ക് സമ്മാനങ്ങളും, ഇലക്ട്രിക് കാറും യൂറോപ്പ് ടൂർ പാക്കേജുകളും സമ്മാനമായി നൽകിയിരുന്നു. വിവിധ ബാങ്കുകളുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് 22,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ പിട്ടാപ്പിള്ളിയിൽ ലഭ്യമാണ്. കൂടാതെ, 833 രൂപ മുതലുള്ള ലളിതമായ തവണ വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവും പിട്ടാപ്പിള്ളിൽ ഒരുക്കുന്നു.
ചുരുങ്ങിയ കാലം കൊണ്ട് മൊബൈൽ വിപണിയിൽ ശ്രദ്ധ നേടിയ പിട്ടാപ്പിള്ളിൽ ഏജൻസീസ്, പ്രമുഖ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവ മികച്ച വിലക്കുറവിലും ഈസി ഇ.എം.ഐ ഓപ്ഷനുകളിലും ലഭ്യമാക്കിയിട്ടുണ്ട്. പഴയ ഉത്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 10,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഉത്പന്നങ്ങൾ അപ്‌ഗ്രേഡ് ചെയ്യുമ്പോൾ പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാണ്. ഉത്പന്നങ്ങൾക്ക് അധിക വാറന്റി സൗകര്യം നൽകുന്ന പിട്ടാപ്പിള്ളിൽ വി കെയർ പ്രോഗ്രാമും, ഓരോ ഷോറൂമിലും വിൽപനാനന്തര സേവനത്തിനായി പ്രത്യേക ടീമും സജ്ജമാണ്. കേരളത്തിലുടനീളം 84 ഷോറൂമുകളുള്ള പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് 36 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ്. എൽ.ജി, സോണി, സാംസങ്, വേൾപൂൾ, ഗോദറേജ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ എല്ലാ ഓണം ഓഫറുകളും പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.