മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തീകരിച്ച പുതിയ പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ഇന്ന് നടക്കും.പുതിയ ടെർമിനൽ പ്രവർത്തനത്തിന് പൂർണസജ്ജമാണെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ചും ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരേണ്ട റൂട്ടുകളെക്കുറിച്ചും വിശദമാക്കുന്ന വിഡിയോ പുറത്തിറക്കിയിരുന്നു.
അറൈവൽ, ഡിപ്പാർച്ചർ ലോഞ്ചുകളിലേക്ക് വരുന്നതിനുള്ള റോഡുകളും പാർക്കിങ് ഏരിയകളും നിർണയിച്ചിട്ടുണ്ട്. കൂടുതൽ യാത്രക്കാെര ഉൾക്കൊള്ളാനും മെച്ചപ്പെട്ട സേവനം നൽകാനും പുതിയ ടെർമിനൽ വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.