മനാമ: ഹമദ് രാജാവിെൻറ വ്യക്തിഗത പ്രതിനിധിയും ബഹ്റൈൻ ഇൻറർനാഷണൽ എയർഷോ ഉന്നതതല സംഘാടക സമിതി അംഗവുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ ഇൻറർനാഷണൽ എയർഷോ 2018 ഉദ്ഘാടനം ചെയ്തു. സാക്കിർ എയർബേസിലായായിരുന്നു ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന ചടങ്ങിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശിഷ്ടാതിഥികളും വിമാന കമ്പനി അധികൃതരും സൈനിക പ്രതിനിധികളും സംബന്ധിച്ചു. എയർ
ഷോയുടെ രക്ഷാധികാരം നിർവഹിക്കുന്ന രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നിർലോഭമായ പിന്തുണക്ക് ശൈഖ് അബ്ദുല്ല തെൻറ ഉദ്ഘാടന പ്രസംഗത്തിൽ നന്ദി അർപ്പിച്ചു.
ആഗോളതലത്തിൽ പ്രശസ്തമായ എയർഷോയുടെ വിജയത്തിന് രാജാവിെൻറ നിർദേശങ്ങൾ വലിയതോതിൽ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് എക്സിബിഷനും തുടക്കമായി. ലോകത്താകമാനമുള്ള വിമാനങ്ങളെ കുറിച്ചുള്ള വിവരണങ്ങളും വിത്യസ്മായ നിർമ്മാണ, യന്ത്ര സംവിധാനങ്ങൾ, മറ്റ് സംവിധാനങ്ങൾ എല്ലാം പരിചയപ്പെടുത്തുന്നുണ്ട് പ്രദർശനത്തിൽ. ഇതിനൊപ്പം ലോകത്തെ വൻകിട വിമാനകമ്പനികളിൽ നിന്നുള്ള മാനേജ്മെൻറ് പ്രതിനിധികളും മാർക്കറ്റിങ് അധികൃതരും എയർഷോയിൽ പെങ്കടുക്കുന്നുണ്ട്. നിക്ഷേപകരും എയർഷോയിൽ വിവിധ പദ്ധതികളുമായി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.