മലങ്കര മെത്രാപ്പൊലീത്ത മോറാൻ മാർ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു


മതങ്ങൾ തമ്മിലുള്ള സാഹോദര്യം ഇന്നത്തെ ആവശ്യം -കാതോലിക്ക ബാവ

മനാമ: മതങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള സാഹോദര്യമാണ് ഇന്നത്തെ ആവശ്യമെന്ന് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.

സ്വന്തം തനിമ നിലനിർത്തി ഇതര മതങ്ങളോടും സമൂഹങ്ങളോടും പരസ്പര സഹകരണത്തിലും സാഹോദര്യത്തിലും സ്നേഹത്തിലും കഴിയാൻ സാധിക്കണം. നന്മയും സാഹോദര്യവും സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവരെയും സഹോദരങ്ങളായിക്കണ്ട് ഒരുമിച്ച് ജീവിക്കാൻ സാധിക്കുമ്പോഴാണ് സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കഴിയുക.

വീഭാഗീയതയല്ല; നീതിയും സത്യവും സ്നേഹവുമാണ് ലോകത്തിൽ പുലരേണ്ടത്. മതങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും അകൽച്ചയല്ല, അടുപ്പമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ ആരെങ്കിലും തെറ്റായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അതിനെ മതത്തിന്റെ കുറ്റമായി കാണേണ്ടതില്ല. പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റം ചിലയിടങ്ങളിൽ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എന്നാൽ അതിനെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അത്തരം സംഭവങ്ങളെ പർവതീകരിച്ച് മറ്റ് മതങ്ങളെ കുറ്റപ്പെടുത്താൻ മലങ്കര ഓർത്തഡോക്സ് സഭ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഇരുകൂട്ടരും തയാറായാൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള സഭാതർക്കത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞവർ പിന്നീട് മാറ്റിപ്പറയുന്നത് അംഗീകരിക്കാനാവില്ല.

വിധി തങ്ങൾക്ക് ഇഷ്ടമായില്ല എന്ന കാരണം കൊണ്ട് അംഗീകരിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല. കോടതി വിധി ഇരുകൂട്ടരും അംഗീകരിച്ചാൽ സമാധാനം കൈവരും. പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടക്കുന്നുണ്ട്. ശാശ്വത പരിഹാരം കാണാൻ ആരുമായും ചർച്ചക്ക് തയാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തസമ്മേളനത്തിൽ കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു, സഹവികാരി ഫാ. സുനിൽ കുര്യൻ ബേബി, മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. വർഗീസ് അമയിൽ, കത്തീഡ്രൽ ട്രസ്റ്റി സാമുവേൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി എന്നിവരും പങ്കെടുത്തു.

പെ​രു​ന്നാ​ളി​ന് കാതോലി​ക്ക ബാ​വ മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും

മ​നാ​മ: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ധ്യ​പൂ​ർ​വ ദേ​ശ​ത്തെ പ്ര​ഥ​മ ദേ​വാ​ല​യ​മാ​യ ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്റെ 64ാമ​ത് പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തു​വ​രെ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ള്‍ക്ക് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ർ​തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാതോലി​ക്ക ബാ​വ മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യു​ണ്ടാ​കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ഈ​സ ടൗ​ണ്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍വെ​ച്ച് കാതോലി​ക്ക ബാ​വ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യു​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്റൈ​ൻ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ന​ജ്വ അ​ൽ ജ​നാ​ഹി, ദി​സ് ഈ​സ് ബ​ഹ്റൈ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ബെ​റ്റ്സി മ​ത്യാ​സെ​ൻ, എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ആ​ർ​ച് ബി​ഷ​പ് അ​ബ്ബാ ദി​മി​ത്രൊ​സ്, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക മ​ത, രാ​ഷ്ടീ​യ മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30 മു​ത​ല്‍ സ​ന്ധ്യ ന​മ​സ്കാ​രം, പെ​രു​ന്നാ​ള്‍ സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം, ആ​ശി​ര്‍വാ​ദം, ക​ത്തീ​ഡ്ര​ല്‍ പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി​യെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ ന​ട​ക്കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.15 മു​ത​ല്‍ സ​ന്ധ്യ ന​മ​സ്കാ​രം, കാതോലി​ക്ക ബാ​വ​യു​ടെ മു​ഖ്യ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ മൂ​ന്നി​ന്മേ​ല്‍ കു​ർ​ബാ​ന, ക​ത്തീ​ഡ്ര​ലി​ല്‍ ഈ ​വ​ര്‍ഷം 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ​വ​രെ​യും 10,12 ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്ക​ൽ, സു​വ​നീ​ര്‍ പ്ര​കാ​ശ​നം, ശ്ലൈ​ഹീ​ക വാ​ഴ്വ്, പെ​രു​ന്നാ​ള്‍ കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യും ന​ട​ക്കും.

Tags:    
News Summary - Interfaith brotherhood is the need of the day -Catholic Bava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.